ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം പാതയിൽ  സി​ഗ്ന​ൽ ജോ​ലി​ക​ൾ  നാളെ പൂർത്തിയാവും; ഇ​ന്നും നാ​ളെ​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

ച​ങ്ങ​നാ​ശേ​രി: തി​രു​വ​ല്ല-​കോ​ട്ട​യം റൂ​ട്ടി​ൽ ഇ​ന്നും നാ​ളെ​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം റെ​യി​ൽ​പാ​ത ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഗ്ന​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ട്ട​ത്തു​നി​ന്നും എ​ത്തു​ന്ന ശ​ബ​രി എ​ക്സ്പ്ര​സ് ചി​ങ്ങ​വ​നം ച​ങ്ങ​നാ​ശേ​രി പാ​ത​യി​ൽ ക​ന്നി​യോ​ട്ടം ന​ട​ത്തും.

തു​ട​ർ​ന്നു​ള്ള ട്രെ​യി​നു​ക​ളെ​ല്ലാം ഈ ​റൂ​ട്ടി​ൽ ഇ​ന്ന് സ​ഞ്ച​രി​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ തി​രു​വ​ല്ല- കോ​ട്ട​യം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ല്ല. സി​ഗ്ന​ലിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൂ​ന്നി​ന് ശേ​ഷം ഓ​ടി​ത്തു​ട​ങ്ങും.

ഒ​രു​വ​ർ​ഷം മു​ൻ​പ് തി​രു​വ​ല്ല-​ച​ങ്ങ​നാ​ശേ​രി പു​തി​യ പാ​ത​യി​ലും ക​ന്നി ഓ​ട്ടം ന​ട​ത്തു​ന്ന​തി​നു​ള്ള ഭാ​ഗ്യം സൃ​ഷ്ടി​ച്ച​ത് ശ​ബ​രി എ​ക്സ്പ്ര​സി​നു ത​ന്നെ​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്പ് ഈ ​പാ​ത​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ കെ.​മ​നോ​ഹ​ര​ൻ പ​രി​ശോ​ധ​ന ന​ട​ത്തി ട്രെ​യി​നു​ക​ൾ​ക്ക് 85കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിലോ​ടാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

ഈ ​പാ​ത തു​റ​ക്കു​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​ർ-​തി​രു​വ​ല്ല-​ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം റെ​യി​ൽ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കും. 26.05 കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന ഈ​പാ​ത​യി​ൽ 300 ​കോ​ടി രൂ​പ​മു​ട​ക്കി​യാ​ണ് വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം പാ​ത ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ചി​ങ്ങ​വ​നം​വ​രെ​യു​ള്ള പാ​ത ഇ​ര​ട്ട​പ്പാ​ത​യാ​യി മാ​റും.

Related posts