വടകരയിൽ യുവാവിനെ സു​ഹൃ​ത്ത് ട്രെ​യി​നി​ല്‍നി​ന്നു ത​ള്ളി​യി​ട്ടു കൊന്നു; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്;യുവാവ് കസ്റ്റഡിയിൽ


കോ​ഴി​ക്കോ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ സു​ഹൃ​ത്ത് ട്രെ​യി​നി​ല്‍നി​ന്ന് പു​റ​ത്തേ​ക്കു ത​ള്ളി​യി​ട്ട അ​സം സ്വ​ദേ​ശിയായ യുവാവ് മ​രി​ച്ചു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.‌‌‌

ട്രെ​യി​നി​ല്‍നി​ന്ന് ഇ​യാ​ളെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ട അ​സം മു​റി​ഗാ​വ് മു​റാ​മീ​നി അ‌ ​ബ്ദു​ള്‍ ഹ​സ​ന്‍റെ മ​ക​ന്‍ മു​ഫാ​ദൂ​റിനെ (26) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു.

ക​ണ്ണൂ​ര്‍-എ​റ​ണാ​കു​ളം ഇന്‍റ​ര്‍ സി​റ്റി എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് അ​സം സ്വ​ദേ​ശി​ക​ള്‍ ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്.

ജ​ന​റ​ല്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ ത​മ്മി​ല്‍ മാ​ഹി-​വ​ട​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് ഇ​ട​യി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഉ​ന്തും ത​ള്ളും ന​ട​ന്നു.

ത​ര്‍​ക്ക​ത്തി​നി​ടെ മു​ഫാ​ദൂ​ര്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് സു​ഹൃത്തി​നെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

‌വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര പ​രിക്കേറ്റയാൾ ഇ​ന്നു രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഇയാളുടെ കൈ​യ്ക്കും കാ​ലി​നും ഒ​ന്നി​ല​ധി​കം മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു.

മു​ക്കാ​ലി-​നാ​ദാ​പു​രം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് ഇ​ട​യി​ല്‍ ക​ണ്ണൂ​ക്ക​ര​യി​ലാണ് ട്രെയിനിൽനിന്നു വീണത്. ഇ​തോ​ടെ കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര്‍ മു​ഫാ​ദൂ​റിനെ പി​ടി​കൂ​ടി വ​ട​ക​ര പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചോ​മ്പാ​ല പോ​ലീ​സും ആ​ര്‍​പി​എ​ഫും സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​ ക​സ്റ്റ​ഡി​യ​ലു​ള്ള മു​ഫാ​ദൂ​റി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts

Leave a Comment