ദേശീയ പണിമുടക്ക്;  ട്രെ​യി​ന്‍ ത​ട​യ​ലിൽ എംഎൽഎ ഉൾപ്പെടെ ജി​ല്ല​യി​ല്‍ 460 പേ​ര്‍​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ\​പ​യ്യ​ന്നൂ​ർ: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലെ നാ​ലി​ട​ങ്ങ​ളി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ 460 പേ​ർ​ക്കെ​തി​രേ ആ​ർ​പി​എ​ഫ് കേ​സെ​ടു​ത്തു.സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ള്‍​പ്പെ​ടെ​യു​ള്ള 460 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ൽ 50 പേ​ർ​ക്കെ​തി​രേ​യാ​ണ് ആ​ർ​പി​എ​ഫ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ലാ​പു​ര​ത്ത്‌​നി​ന്നും പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ 16860 ന​മ്പ​ര്‍ എ​ഗ്മോ​ര്‍ എ​ക്‌​സ്പ്ര​സും 16605 ന​മ്പ​ര്‍ നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സും സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞി​രു​ന്നു.​ഇ​തി​നെ​തി​രെ​യാ​ണ് ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത​ത്.

ക​ണ്ണ​പു​ര​ത്ത് സി​ഐ​ടി​യു നേ​താ​വ് കെ.​പി. രാ​ജ​ൻ ഉ​ൾ​പ്പെ​ടെ 260 പേ​ർ​ക്കെ​തി​രേ​യാ​ണു കേ​സ്. ക​ണ്ണൂ​രി​ൽ എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് താ​വം ബാ​ല​കൃ​ഷ്ണ​ന​ട​ക്കം 150 പേ​ർ​ക്കെ​തി​രേ​യും ത​ല​ശേ​രി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ ഉ​ൾ​പ്പെ​ടെ 60 പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സ്.

ആ​ർ​പി​എ​ഫ് സി​ഐ എ.​പി. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് കേസിലുള്‍പ്പെട്ടവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്.

Related posts