യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം; പുതിയ സമയക്രമങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം , തി​രു​വ​ന​ന്ത​പു​രം, നാ​ഗ​ർ​കോ​വി​ൽ ഡി​വി​ഷ​നി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ജോ​ലി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴെ പ​റ​യു​ന്ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും.

  1.  ചെ​ന്നൈ എ​ഗ്മൂ​റി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ എ​ഗ്മൂ​ർ ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (ട്രെ​യി​ൻ നം. 16127) ​ഈ മാ​സം 21, 22, 23 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ 40 മി​നി​റ്റ് വൈ​കും.
  2. കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (ട്രെ​യി​ൻ നം. 22114) ​തി​രു​വ​ന​ന്ത​പു​ര​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ 40 മി​നി​റ്റ് വൈ​കും.
  3.  ഈ ​മാ​സം 25 നും ​അ​ടു​ത്ത മാ​സം 02 നും ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന മും​ബൈ സി​എ​സ്എം​ടി തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (ട്രെ​യി​ൻ നം. 16331) ​വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 35 മി​നി​റ്റ് പി​ടി​ച്ചി​ടും.
  4.  ഗു​രു​വാ​യൂ​ർ ചെ​ന്നൈ എ​ഗ്മൂ​ർ എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​ന്പ​ർ 16128) ഈ ​മാ​സം 25, 27, 28, 29 30 അ​ടു​ത്ത മാ​സം 02, 04 എ​ന്നീ തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​ൻ 20 മി​നി​റ്റ് വൈ​കും.

ചെ​ന്നൈ എ​റ​ണാ​കു​ളം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലു​ള്ള അ​ധി​ക തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വെ അ​റി​യി​ച്ചു.

ചെ​ന്നൈ സെ​ൻ​ട്ര​ൽ -എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ സു​വി​ധ പ്ര​ത്യേ​ക ട്രെ​യി​ൻ: ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്നും എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള സു​വി​ധ പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം. 82631) ​ഒ​ക്ടോ​ബ​ർ 25, ന​വം​ബ​ർ എ​ട്ട് എ​ന്നീ തീ​യ​തി​ക​ളി​ൽ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്ന് രാ​ത്രി 8.10 ന് ​പു​റ​പ്പെ​ട്ട് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 08.45 ന് ​എ​ത്തി​ച്ചേ​രും.

എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും ചെ​ന്നൈ സെ​ൻ​ട്ര​ൽ വ​രെ​യു​ള്ള സു​വി​ധ പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം. 82632) ​ഒ​ക്ടോ​ബ​ർ 28, ന​വം​ബ​ർ 10 എ​ന്നീ തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ടും. അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.20 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തി​ച്ചേ​രും. ഈ ​ട്രെ​യി​നി​ൽ ഒ​രു എ​സി 2ട​യ​ർ, മൂ​ന്ന് എ​സി 3ട​യ​ർ, 12 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ആ​ർ​ക്കോ​ണം, കാ​ഠ്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്നും എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള സു​വി​ധ പ്ര​ത്യേ​ക ട്രെ​യി​നി​ന് (ട്രെ​യി​ൻ നം. 82631) ​എ​റ​ണാ​കു​ളം ടൗ​ണി​ലും സ്റ്റോ​പ്പു​ണ്ടാ​കും. എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും ചെ​ന്നൈ സെ​ൻ​ട്ര​ൽ വ​രെ​യു​ള്ള സു​വി​ധ പ്ര​ത്യേ​ക ട്രെ​യി​നി​ന് (ട്രെ​യി​ൻ നം. 82632) ​പെ​ര​ന്പൂ​രി​ലും സ്റ്റോ​പ്പു​ണ്ടാ​കും.

2. ചെ​ന്നൈ സെ​ൻ​ട്ര​ൽ-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ :

ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്നും എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം. 06007) ​ഒ​ക്ടോ​ബ​ർ 11, 18, 2019 ന​വം​ബ​ർ 01 എ​ന്നീ തീ​യ​തി​ക​ളി​ൽ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്ന് രാ​ത്രി 8.10 മ​ണി​ക്ക് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.45 ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രും.

എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും ചെ​ന്നൈ സെ​ൻ​ട്ര​ൽ വ​രെ​യു​ള്ള പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം. 06008) ​ഒ​ക്ടോ​ബ​ർ 13, 20, 2019 ന​വം​ബ​ർ 03 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.20 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തി​ച്ചേ​രും. ഈ ​ട്രെ​യി​നി​ന് ഒ​രു എ​സി 2ട​യ​ർ, മൂ​ന്ന് എ​സി 3ട​യ​ർ, 12 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ആ​ർ​ക്കോ​ണം, കാ​ഠ്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശ്ശൂ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കും. ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്നും എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​നി​ന് (ട്രെ​യി​ൻ നം. 06007) ​എ​റ​ണാ​കു​ളം ടൗ​ണി​ലും സ്റ്റോ​പ്പു​ണ്ടാ​കും. എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും ചെ​ന്നൈ സെ​ൻ​ട്ര​ൽ വ​രെ​യു​ള്ള പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​നി​ന് (ട്രെ​യി​ൻ നം. 06008) ​പെ​ര​ന്പൂ​രി​ലും സ്റ്റോ​പ്പു​ണ്ടാ​കും.

3. എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ- വേ​ളാ​ങ്ക​ണ്ണി പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ

എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും വേ​ളാ​ങ്ക​ണ്ണി വ​രെ​യു​ള്ള പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം. 06015) ​ഒ​ക്ടോ​ബ​ർ 05, 12, 19, 26, ന​വം​ബ​ർ 02, 09, 16, 23, 30 ഡി​സം​ബ​ർ 07, 14, 21, 28 (ശ​നി​യാ​ഴ്ച) എ​ന്നീ തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് രാ​വി​ലെ 11ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഏ​ഴി​ന് വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും.

വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്നും എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ്ര​തി​വാ​ര പ്ര​ത്യേ​ക ട്രെ​യി​ൻ (ട്രെ​യി​ൻ നം. 06016) ​ഒ​ക്ടോ​ബ​ർ 06, 13, 20, 27, ന​വം​ബ​ർ 03, 10, 17, 24 ഡി​സം​ബ​ർ 01, 08, 15, 22, 29 (ഞാ​യ​ർ) എ​ന്നീ തീ​യ​തി​ക​ളി​ൽ വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്നും വൈ​കു​ന്നേ​രം 6.15 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രും.

ഈ ​ട്രെ​യി​നി​ൽ 3 എ​സി 3 ട​യ​ർ, 7 സ്ലീ​പ്പ​ർ ക്ലാ​സ്, 2 ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

സ്റ്റോ​പ്പു​ക​ൾ : തൃ​പ്പൂ​ണി​ത്തു​റ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ശാ​സ്താം​കോ​ട്ട, കൊ​ല്ലം, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, ആ​വ​ണീ​ശ്വ​രം, പു​ന​ലൂ​ർ, തെ​ന്മ​ല, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി, രാ​ജ​പാ​ള​യം, ശ്രീ​വി​ല്ലി​പു​തൂ​ർ, ശി​വ​കാ​ശി, വി​രു​ദു​ന​ഗ​ർ, അ​രു​പ്പു​ക്കോ​ട്ട, മാ​നാ​മ​ധു​ര, കാ​ര​ക്കു​ടി, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ർ, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.

Related posts