ജാര്‍ഖണ്ഡിലെ ദേവ്ഘര്‍ ജില്ലയില്‍ മുടിനാരിഴയ്ക്ക് ഒരു വന്‍ ട്രെയിന്‍ അപകടം ഒഴിവായതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇവിടെയുള്ള ഒരു റെയില്‍വേ ക്രോസില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
ഗോണ്ട-അസന്‍സോള്‍ എക്‌സ്പ്രസ് ചീറിപ്പാഞ്ഞു കടന്നുപോകുകയായിരുന്നു. ഇതുവഴി പോയ ട്രക്കിനെ തട്ടുന്നതും കാണാം. ആഘാതത്തില്‍ സമീപത്തെ മറ്റ് വാഹനങ്ങളെയും ട്രക്ക് ഇടിച്ചു. രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗേറ്റ് തുറന്നുകിടന്നതിനാലാണ് ഇതെല്ലാം ഉണ്ടായത്.
ശരിയായ സിഗ്നല്‍ ലഭിച്ചില്ലെന്നും സംഭവം അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അസന്‍സോള്‍ റെയില്‍വേ ഡിവിഷന്‍ വക്താവ് അറിയിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ റെയില്‍ ട്രാഫിക് സാധാരണ മട്ടിലായി.
ട്രെയിന്‍-ട്രക്ക് കൂട്ടിയിടി; ഒഴിവായത് വന്‍ദുരന്തം
