വീസ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച നി​ല​യി​ൽ; സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​റി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വീസ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യു​ടേ​ത​ട​ക്ക​മു​ള്ള കാ​റും ബൈ​ക്കും ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ.

ഭാ​ര​ത്‌ മാ​താ സ്കൂ​ളി​ന് പി​ൻ​വ​ശ​ത്തു​ള്ള ജ്യോ​തി ന​ഗ​ർ എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ സി​ന്ധു, പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ വീ​ട്ടി​ന് വെ​ളി​യി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് തീ​വ​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്.

ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ രാ​ജേ​ഷി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. മാ​ട്ടു​മ​ന്ത​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷ് ടൗ​ൺ സൗ​ത്ത്, മ​ല​മ്പു​ഴ, ക​സ​ബ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി വി​സ ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

രാ​ജേ​ഷും കൂ​ട്ടു​കാ​രും ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​ങ്ങ​ള്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ വ​ച്ച് പ​ഴ​നി​യി​ലേ​ക്ക് പോ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ പ​ക്ക​ൽ നി​ന്നും വി​സ ത​ട്ടി​പ്പ് വ​ഴി പ​ണം ന​ഷ്ട​മാ​യ ആ​രെ​ങ്കി​ലു​മാ​കാം വാ​ഹ​ന​ങ്ങ​ള്‍ തീ​യി​ട്ട​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ക​സ​ബ പോലീ​സ് പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ സിസിടിവി കേ​ന്ദ്രീ​ക​രി​ച്ച് പോലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

 

Related posts

Leave a Comment