അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ബ​സും ട്രെ​യി​നും നി​ർ​ത്തുമെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: ജ​ന​ങ്ങ​ൾ അ​നാ​വശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ മും​ബൈ​യി​ലേ​ക്കു​ള്ള ബ​സ്, ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

ആ​ളു​ൾ അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രാ​ഴ്ച അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​ന​മി​ല്ല. പ​കു​തി ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി പ്ര​വ​ർ​ത്തി​പ്പിക്കാ​നാ​ണ് ശ്ര​മം.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ 40 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രോ​ഗി​ക​ളി​ൽ 26 പേ​ർ പു​രു​ഷ​ൻ​മാ​രും 14 സ്ത്രീ​ക​ളു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment