തന്‍റെ ഭർത്താവ് നിരപരാധിയാണ്, പക്ഷേ… വ​ധ​ശി​ക്ഷ​യ്ക്കു മു​ൻ​പ് വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന് നി​ർ​ഭ​യ പ്ര​തി​യു​ടെ ഭാ​ര്യ; കോടതിയിൽ പുനിത ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​നെ തൂ​ക്കി​ലേ​റ്റു​ന്ന​തി​ൻ മു​ൻ​പ് വി​വാ​ഹ​മോ​ച​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ‍​യ് കു​മാ​ർ സിം​ഗി​ന്‍റെ ഭാ​ര്യ കോ​ട​തി​യി​ൽ.

അ​ക്ഷ‍​യ് കു​മാ​റി​ന്‍റെ ഭാ​ര്യ പു​നി​ത സിം​ഗ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ബി​ഹാ​ർ ഔ​റം​ഗ​ബാ​ദി​ലെ കു​ടും​ബ കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

ഭ​ർ​ത്താ​വി​നെ മാ​ർ​ച്ച് 20 ന് ​തൂ​ക്കി​ലേ​റ്റാ​ൻ പോ​കു​ന്ന​തി​നാ​ൽ താ​ൻ വി​ധ​വ​യാ​കു​മെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് വി​ധ​വ​യാ​യി ജീ​വി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പു​നി​ത ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​ൻ കേ​സ് വ്യാ​ഴ്ച‍​യി​ലേ​ക്ക് മാ​റ്റി. ത​ന്‍റെ ഭ​ർ‌​ത്താ​വ് നി​ര​പ​രാ​ധി​യാ​ണ്. ഭ​ർ​ത്താ​വി​നെ തൂ​ക്കി​ലേ​റ്റു​ന്ന​തി​നു മു​ൻ​പ് നി​യ​മ​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ ക​ക്ഷി​ക്ക് അ​വ​രു​ടെ ഭ​ർ​ത്താ​വി​ൽ​നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് പു​നി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് കു​ടും​ബ കോ​ട​തി​യി​ൽ താ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ഭ​ർ​ത്താ​വ് പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ ഹി​ന്ദു വി​വാ​ഹ നി​യ​മം വ​കു​പ്പ് 13(2)(II) പ്ര​കാ​രം ഭാ​ര്യ​ക്ക് വി​വാ​ഹ​മോ​ച​നം നേ​ടാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്- അ​ഭി​ഭാ​ഷ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment