ട്രാ​ൻ​സ്ജെ​ന്‍​ഡ​ര്‍ കൊ​ല​പാ​ത​കം; യു​വാ​വി​ന്‍റെ സി​സി​ ടി​വി ദൃ​ശ്യം പോലീസ് പു​റ​ത്തുവി​ട്ടു

കോ​ഴി​ക്കോ​ട്: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ദു​രൂ​ഹ​സാ​ഹ്യ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തുവി​ട്ടു. സം​ഭ​വം ന​ട​ന്ന ഇ​ട​വ​ഴി​യി​ലൂ​ടെ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ മെ​യി​ൻ റോ​ഡി​ലേ​ക്ക് ന​ട​ന്നു വ​രു​ന്ന​താ​ണ് സി​സി​ടി​വി​യി​ലു​ള്ള​ത്.

യു​വാ​വി​നെക്കുറി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍ ന​ട​ക്കാ​വ് പോ​ലീ​സ് ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​പ്പ്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി ശാ​ലു എ​ന്ന ഷാ​ജി(35)​യെ​യാ​ണ് കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ന് സ​മീ​പം യു.​കെ. ശ​ങ്കു​ണ്ണി റോ​ഡി​ലെ ഇ​ട​വ​ഴി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്തി​ൽ സാ​രി ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​ഥ​മി​ക റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ റീ​ജി​യ​ണ​ൽ കെ​മി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച ശാ​ലു​വി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങു​ടെ​യും ശ്ര​വ​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം വ​ര​ണ​മെ​ന്ന് ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. ന​ട​ക്കാ​വ് പോ​ലീ​സി​നാ​ണ് അ​ന്വേ​ഷ​ണ​ചു​മ​ത​ല.

Related posts