കി​ൻ​ഡ​ർ ഗാ​ർ​ട്ട​നി​ലെ കു​ട്ടി​കൾ! ട്രംപിനേയും കിം ഉന്നിനെയും പരിഹസിച്ച് റഷ്യ; കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ ഒ​രു യു​ദ്ധ​ത്തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ലാ​വ്റോ​വ്

മോ​സ്കോ: അ​മേ​രി​ക്ക​യും ഉ​ത്ത​ര​കൊ​റി​യ​യും ത​മ്മി​ൽ പ​ര​സ്പ​രം ന​ട​ത്തു​ന്ന പോ​ർ​വി​ളി​യെ പ​രി​ഹ​സി​ച്ച് റ​ഷ്യ രം​ഗ​ത്ത്. യു​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നും കി​ൻ​ഡ​ർ ഗാ​ർ​ട്ടനി​ലെ കു​ട്ടി​ക​ളെ പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് പ​റ​ഞ്ഞു. ഉ​ത്ത​ര​കൊ​റി​യ നി​ര​ന്ത​രം മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നോ​ട് എ​തി​ർ​പ്പാ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ര​ണ​ത്താ​ൽ കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ ഒ​രു യു​ദ്ധ​ത്തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ലാ​വ്റോ​വ് പ​റ​ഞ്ഞു.

ആ​ണ​വ​യു​ദ്ധം ഉ​ണ്ടാ​കി​ല്ലെ​ന്നു ലോ​കം ആ​വ​ർ​ത്തി​ച്ചാ​വ​ർ​ത്തി​ച്ചു വി​ശ്വ​സി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് വെ​ള്ളി​യാ​ഴ്ച ട്രം​പും കി​മ്മും പ​ര​സ്പ​രം പോ​ർ​വി​ളി ന​ട​ത്തി​യ​ത്. ട്രം​പി​നു ത​ല​യ്ക്കു സ്ഥി​ര​ത​യി​ല്ലെ​ന്നും ഭീ​ഷ​ണി​ക്കു ട്രം​പ് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും കിം ​പ​റ​ഞ്ഞു. കി​മ്മി​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന ഉ​ട​നെ ട്രം​പി​ന്‍റെ മ​റു​പ​ടി വ​ന്നു. കി​മ്മി​നെ ശ​രി​ക്കും പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നാ​ണു ട്രം​പ് പ​റ​ഞ്ഞ​ത്.ട്രംപ് കു​ര​യ്ക്കു​ന്ന പ​ട്ടി മാ​ത്ര​മാ​ണെ​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റി ​​​യോം​​​ഗ് ഹോ ​​​കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉ​ത്ത​ര​കൊ​റി​യ​യെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​മെ​ന്ന് ട്രം​പ് ചൊ​വ്വാ​ഴ്ച യു​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ചി​രു​ന്നു. ഇതിനു മറുപടിയായി കിം രംഗത്ത് എത്തിയിരുന്നു. ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​നെ റോ​ക്ക​റ്റ്മാ​ൻ എ​ന്നും ട്രം​പ് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

Related posts