ഇന്നലെ റിലീസ് ചെയ്ത ന്യൂട്ടന്‍റെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ

മും​ബൈ: രാ​ജ്കു​മാ​ർ റാ​വു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഹി​ന്ദി ചി​ത്രം ന്യൂ​ട്ട​ന്‍റെ വ്യാ​ജ പ​ക​ർ​പ്പ് ഒാ​ൺ​ലൈ​നി​ൽ. ചി​ത്രം ഇ​ന്ന​ലെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ഓ​സ്ക​ർ നോ​മി​നേ​ഷ​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി ഹി​ന്ദി ചി​ത്രം ന്യൂ​ട്ട​ണ്‍ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് ടോ​റ​ന്‍റ് സൈ​റ്റു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.

രാ​ഷ്ട്രീ​യ ആ​ക്ഷേ​പ ഹാ​സ്യ​മാ​യാ​ണ് ചി​ത്രം അ​ണി​യി​ച്ചൊ​ര​ിക്കി​യി​രി​ക്കു​ന്ന​ത്. ഛത്തീ​സ്ഗ​ഢി​ലെ സം​ഘ​ർ​ഷ​ബാ​ധി​ത പ്ര​ദേ​ശ​ത്ത് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നെ​ത്തു​ന്ന ന്യൂ​ട്ട​ൻ കു​മാ​ർ എ​ന്ന പ്രി​സൈ​ഡി​ങ് ഓ​ഫീസ​റെ ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​സ്ക​റി​ൽ വി​ദേ​ശ​ഭാ​ഷ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ന്യൂ​ട്ട​ണ്‍ മ​ത്സ​രി​ക്കു​ക. അ​മി​ത് മ​സു​ർ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ര​വ​ധി ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​തെ​ലു​ങ്കു നി​ർ​മാ​താ​വ് സി.​വി.​റെ​ഡ്ഡി അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. 26 സി​നി​മ​ക​ളി​ൽ നി​ന്നാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​നീ​ഷ് മു​ദ്ര നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും മ​സു​ർ​ക്ക​ർ ത​ന്നെ​യാ​ണ്.പ​ങ്ക​ജ് ത്രി​പാ​ഠി, അ​ഞ്ജ​ലി പാ​ട്ടി​ൽ, ര​ഘു​ബി​ർ യാ​ദ​വ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts