കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് ട്രം​പ്; യാത്രയ്ക്കെതിരെ കടുത്ത വിമർശനം

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ട്രം​പി​ന്‍റെ യാ​ത്ര​യ്ക്കെ​തി​രെ വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ട്രം​പി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ കാ​ർ യാ​ത്ര.

ട്രം​പി​ന്‍റെ കാ​ർ യാ​ത്ര അ​നാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ട്. ട്രം​പി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി​വ​രും.

അ​വ​ർ​ക്കും കോ​വി​ഡ് വ​ന്നേ​ക്കാം. അ​വ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കാ​നും ഇ​ട​യു​ണ്ട്. രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നാ​യി അ​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കാ​നും ട്രം​പ് ശ്ര​മി​ച്ചു​വെ​ന്നും വാ​ൾ​ട്ട​ർ റീ​ഡ് മി​ലി​ട്ട​റി​യി​ലെ ഡോ​ക്ട​ർ ജ​യിം​സ് പി. ​ഫി​ലി​പ്പ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം അ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കാ​നു​ള്ള ചെ​റു​യാ​ത്ര​യാ​ണ് ട്രം​പ് ന​ട​ത്തി​യ​തെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ച​ത്. കൊ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​രു​ന്നു​വെ​ന്നും വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി.

ട്രം​പ് ഇ​ന്ന് ആ​ശു​പ​ത്രി വി​ടു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ര​ണ്ട് ത​വ​ണ ട്രം​പി​ന്‍റെ ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞി​രു​ന്ന​താ​യി വൈ​റ്റ് ഹൗ​സി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ട്രം​പി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ട്രം​പി​ന്‍റെ ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് ആ​ദ്യ​ദി​നം 94 ശ​ത​മാ​ന​ത്തി​നും താ​ഴെ​യാ​യി​രു​ന്നു.

പി​ന്നീ​ട് 90 ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​യി മാ​റി​യി​രു​ന്നു. നി​ല​വി​ൽ 98 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന വി​വ​രം.

Related posts

Leave a Comment