അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ച കാര്‍ സ്വന്തമാക്കാം! ട്രംപിന്റെ ലിമോസിന്‍ വില്‍പനയ്ക്ക്; വില 50,000 പൗണ്ട് അഥവാ 41 ലക്ഷം രൂപ

hhപ്രമുഖര്‍ ഉപയോഗിച്ച വാഹനങ്ങള്‍ക്ക് എന്നും പ്രിയമേറെയാണ്. അത്തരം വാഹനങ്ങള്‍ ലേലത്തിന് വച്ചാല്‍ മോഹവില നല്‍കി അവ സ്വന്തമാക്കാനും ആളുകള്‍ ക്യൂ നില്‍ക്കും. 1994 ലിന് ശേഷം ട്രംപ് കൈമാറിയ ലിമോണ്‍സിന്റെ ആറാമത്തെ ഉടമയാണ് ഇപ്പോള്‍ ആ വാഹനം ലേലത്തിന് വച്ചരിക്കുന്നത്. ആഡംബര വാഹന കളക്ഷനില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വലിയ പ്രിയക്കാരനാണ്. പഴയതും പുതിയതുമായ നിരവധി അത്യാഡംബര കാറുകള്‍ ട്രംപിന്റെ ശേഖരത്തിലുണ്ട്. ഇതില്‍ 1988 മുതല്‍ 1994 വരെയുള്ള അഞ്ചു വര്‍ഷക്കാലം ട്രംപ് ഉപയോഗിച്ച 1988 മോഡല്‍ കാഡിലാക് ലിമോസിന്‍ യു.കെയിലെ ഗ്ലോസെസ്റ്ററിലെ ഡീലര്‍ഷിപ്പില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണിപ്പോള്‍. കാഡിലാക് കമ്പനി ഈ ശ്രേണിയില്‍ ആകെ രണ്ട് കാഡിലാക് ലിമോണ്‍സിന്‍ യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്.

image

നിലവിലെ ലേല തുക അനുസരിച്ച് 50000 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 41.31 ലക്ഷം രൂപ) മുടക്കിയാല്‍ ട്രംപിന്റെ ഈ അപൂര്‍വ്വ കാഡിലാക്കിനെ സ്വന്തമാക്കാം. 1994ന് ശേഷം ട്രംപ് കൈമാറിയ ലിമോണ്‍സിന്റെ ആറാമത്തെ ഉടമയാണ് ഇപ്പോള്‍ വാഹനം ലേലത്തിന് വച്ചരിക്കുന്നത്. 10 വര്‍ഷം മുന്‍പാണ് ഉടമ ഈ ആപൂര്‍വ്വ വാഹനം സ്വന്തമാക്കിയത്. കാറുകളോട് അതിയായ താല്‍പര്യമുള്ള ട്രംപ് തന്റെ സ്വന്തം ഇഷ്ടാനുസരണമാണ് കാഡിലാകിന്റെ ഓരോ ഭാഗവും പ്രത്യേകമായി രൂപകല്‍പ്പന ചെയ്തത്. ഫാക്‌സ് മെഷീന്‍, ടിവി, വിസിആര്‍, പേപ്പര്‍ ഷ്രെഡര്‍, ഫോണ്‍ എന്നിവയ്‌ക്കൊപ്പം മദ്യം സൂക്ഷിക്കാനുള്ള പ്രത്യേക അറയും കാറിനുള്ളില്‍ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം പഴയ പ്രൗഡിയോടെ ഇപ്പോഴും വാഹനത്തിലുണ്ട്. കറുത്ത എക്‌സ്റ്റീരിയറും റോസ്വുഡ് ഇന്റീരിയറുമാണ് കാണിനുള്ളത്. ഈ വര്‍ഷം തന്നെ വാഹനം ലേലത്തില്‍ വില്‍ക്കാനാണ് ഉടമയുടെ തീരുമാനം.

uhtjutujh

hyhrth

Related posts