നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ട്രം​പ്; കോ​വി​ഡ് പി​ടി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹം; വൈ​റ​സ് ബാ​ധ​യി​ൽ ട്രം​പി​ന്‍റെ പു​തി​യ ക​ണ്ടെ​ത്ത​ൽ



വാ​ഷിം​ഗ്ട​ണ്‍: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണു ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം.

താ​നി​പ്പോ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച​ത് ഒ​രു ത​ര​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​മാ​യി. വൈ​റ​സ് ബാ​ധി​ച്ച​തി​നാ​ലാ​ണു ത​നി​ക്കു റീ​ജെ​ന​റോ​ണ്‍ എ​ന്ന മ​രു​ന്നി​നെ കു​റി​ച്ച​റി​യാ​നും ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ച്ച​ത്. ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ചി​കി​ത്സ​യ്ക്കു റീ​ജെ​ന​റോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ മ​രു​ന്നാ​ണു റീ​ജെ​ന​റോ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ൽ ത​ന്നെ തു​ട​രാ​നാ​ണു താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ൽ മി​ക​ച്ച ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്ത​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു മാ​റി​നി​ൽ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ട്രം​പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ആ​റു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​ത്. ഓ​വ​ൽ ഓ​ഫീ​സി​നു പു​റ​ത്തു​വ​ച്ചു ചി​ത്രീ​ക​രി​ച്ച വി​ഡി​യോ​യി​ൽ നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് എ​ന്നു ട്രം​പ് സ്വ​യം പു​ക​ഴ്ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment