സമയം അത്രനന്നല്ല; ‘ടിക്ടോക് നിരോധ ഉത്തരവ് വരാൻ മണിക്കൂർ ബാക്കി നിൽക്കേ ട്രം​പി​ന് തി​രി​ച്ച​ടി


വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ ടി​ക് ടോ​ക്ക് സേ​വ​ന​ങ്ങ​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് സ്റ്റേ. ​ടി​ക് ടോ​ക് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​നാ​ണ് സ്റ്റേ.

​നി​രോ​ധ​ന ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കേ​യാ​ണ് സ്റ്റേ. ​വാ​ഷിം​ഗ്ട​ണി​ലെ യു​എ​സ് ജി​ല്ലാ കോ​ട​തി ജ​ഡ്ജി കാ​ള്‍ നി​ക്കോ​ള്‍​സാ​ണ് ഉ​ത്ത​ര​വി​ന് താ​ല്‍​ക്കാ​ലി​ക സ്റ്റേ ​പു​റ​പ്പെ​ടു​വി​ച്ച​ത്. ടി​ക് ടോ​ക്കി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​യി​രു​ന്നു കോടതി ന​ട​പ​ടി.

ടി​ക് ടോ​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​ക്ക് ചൈ​നീ​സ് സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ത് ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ടി​ക് ടോ​ക്കി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ് ടി​ക് ടോ​ക് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ന​വം​ബ​ര്‍ 12 വ​രെ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യും ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment