ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം ആളുന്നു; ഇ​ന്ത്യാ ഗേ​റ്റി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം

 

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​പ​തോ​ളം ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യി​ൽ ട്രാ​ക്ട​ർ ക​ത്തി​ച്ച​ത്.

അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ക​യാ​ണ്. പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലും സ​മ​ര​ക്കാ​ർ തെ​രു​വി​ൽ ഇ​റ​ങ്ങി. പ​ഞ്ചാ​ബി​ൽ ട്രെ​യി​ൻ ത​ട​യ​ൽ സ​മ​ര​വും തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment