പറഞ്ഞുവിടുന്നത് എളുപ്പമാകില്ല! ട്രംപിന്റെ പുതിയ വീസ നയം പ്രാബല്യത്തില്‍ വരാന്‍ കാലതാമസമെടുക്കും; ഗൂഗിള്‍ അടക്കമുള്ള അന്താരാഷ്ട്ര കമ്പനികള്‍ ശക്തമായ പ്രതിഷേധത്തില്‍

ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ൽ എ​ച്ച് 1 ബി ​വീസ​യി​ൽ എ​ത്തി​യ​വ​ർ പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ൻ​സി(​ഗ്രീ​ൻ കാ​ർ​ഡ്)​ക്കാ​യി അ​പേ​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ൽ തു​ട​രു​ന്ന​വ​രെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ം പ്രാബല്യത്തിൽ വരാൻ കാലതാമസമെടു ക്കുമെന്ന് റിപ്പോർട്ട്. ട്രംപിന്‍റെ പുതിയ നിർദേശത്തിൽ ഇ​ന്ത്യ​ക്കാ​ർ ആ​ശ​ങ്ക​യി​ലായിരുന്നു.

പു​തി​യ നി​ർ​ദേ​ശം പ്ര​ബ​ല്യ​ത്തി​ലാ​യാ​ൽ ടെ​ക്കി മേ​ഖ​ല​യി​ൽ​നി​ന്ന് മാ​ത്രം മ​ല​യാ​ളി​ക​ള​ട​ക്കം അ​ഞ്ചു​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും. നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ച് മൂ​ന്നു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള എ​ച്ച് 1 ബി ​വീസ ഉ​ള്ള​വ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തെ എ​ക്സ്റ്റ​ൻ​ഷ​ൻ കൂ​ടി അ​നു​വ​ദി​ക്കാ​റു​ണ്ട്.

ഇ​ങ്ങ​നെ ആ​റു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ, എ​ച്ച് 1 ബി ​വീസ ഉ​ട​മ ഗ്രീ​ൻ കാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ, ആ ​അ​പേ​ക്ഷ​യി​ലു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​മേ​രി​ക്ക​യി​ൽ തു​ട​രാ​ൻ അ​നു​മ​തി​യും ല​ഭി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ത​ദ്ദേ​ശീ​യ​ർ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​തി​നാ​യി ട്രം​പ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി മു​ന്നോ​ട്ടു​വെ​ച്ച ‘ബൈ ​അ​മേ​രി​ക്ക​ൻ, ഹ​യ​ർ അ​മേ​രി​ക്ക​ൻ’ എ​ന്ന ന​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് പു​തി​യ നി​ർ​ദേ​ശ​വും.

എ​ച്ച് 1 ബി ​വീ​സ എ​ക്സ്റ്റ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കിയിരുന്നു. ആ​ശ്രി​ത വീസ​യ്ക്കു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​വും അ​ടു​ത്തി​ടെ ട്രം​പ് ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ടി​രു​ന്നു.

ഇ​ന്ത്യ​യി​ൽ​നി​ന്നും ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് സ്കി​ൽ​ഡ് വ​ർ​ക്ക​ർ​മാ​രാ​ണ് ഈ ​ത​ര​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ തു​ട​ർ​ന്നി​രു​ന്ന​ത്. പു​തി​യ നി​ർ​ദേ​ശം അ​മേ​രി​ക്ക​ൻ പൗ​ര​ത്വം എ​ന്ന ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​തീ​ക്ഷ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.അതേസമയം, പുതിയ നിർദേശത്തിനെതിരേ അന്താരാഷ്ട്ര കന്പനികളും പ്രതിഷേധമുയർത്തിയിട്ടുണ്ട്.

Related posts