ഇതു സിനിമയിലെ ഗോളല്ല! പെനാല്‍റ്റി രക്ഷപ്പെടുത്തിയ ഗോളിയെ സഹതാരം കെട്ടിപ്പുണര്‍ന്നു; പിന്നെ പിറന്നത് കാലം ഓര്‍ത്തുവയ്ക്കുന്ന ഒരു മണ്ടന്‍ ഗോളും!

turkeyഈ ഗോളാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. പെനാള്‍റ്റി തടഞ്ഞ ഗോളിയെ സഹതാതാരം കെട്ടിപ്പിടിച്ചപ്പോള്‍ അദ്ദേഹം ഓര്‍ത്തിട്ടുണ്ടാകില്ല ഇത് ഇങ്ങനെയാരു പണിയായി വരുമെന്ന്. ആഹ്ലാദത്തോടെ കെട്ടിപ്പിടിക്കുന്നതിനിടെ പന്ത് കൈയില്‍ നിന്നും വഴുതി ഗോള്‍ വല കടന്നതോടെ ഗോള്‍ കീപ്പറുടെ പ്രയത്‌നത്തിന് യാതൊരു വിലയും കല്‍പിക്കാതെ റഫറി ഗോളനുവദിക്കുകയായിരുന്നു.

തുര്‍ക്കിഷ് രണ്ടാം ഡിവിഷന്‍ ലീഗില്‍ ഗാസിയാന്‍ ടെപ് ക്ലബിന്റെ ഗോള്‍ കീപ്പറാണ് റഫറിയുടെ വിവേകശൂന്യമായ ഇടപെടലിനിരയായി ഗോള്‍ വഴങ്ങേണ്ടി വന്നത്. എതിര്‍ ടീമംഗം അടിച്ച പെനാല്‍റ്റി രക്ഷപ്പെടുത്തിയ ഗോള്‍കീപ്പറെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാണ് സഹതാരം അഭിനന്ദിച്ചത്. ഇതിനിടയില്‍ ഗോള്‍കീപ്പറുടെ കൈയില്‍ നിന്ന് പന്ത് വഴുതി വലയില്‍ കയറി. എതിര്‍ ടീമിന് റഫറി ഗോളനുവദിക്കുകയും ചെയ്തു. ആ കാഴ്ച ഒന്നു കണ്ടുനോക്കൂ…

Related posts