ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ട്യൂ​ഷ​ൻ ടീ​ച്ച​റു​ടെ ഭ​ർ​ത്താ​വ് പി​ടി​യി​ൽ; സംഭവം ത​ല​ശേ​രി​യി​ൽ

ത​ല​ശേ​രി: ട്യൂ​ഷ​നെ​ത്തി​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. ട്യൂ​ഷ​ൻ ടീ​ച്ച​റു​ടെ ഭ​ർ​ത്താ​വി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ത​ല​ശേ​രി ന​ഗ​ര​ത്തി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം.

ട്യൂ​ഷ​ൻ ടീ​ച്ച​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത വി​വ​രം അ​റി​യാ​തെ ട്യൂ​ഷ​നാ​യി വീ​ട്ടി​ലെ​ത്തി​യ പ​ന്ത്ര​ണ്ടു​കാ​രി​യെ 58 കാ​ര​നാ​യ പ്ര​തി ത​ന്ത്ര​പൂ​ർ​വ്വം വീ​ട്ടി​നു​ള്ളി​ലാ​ക്കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ടീ​ച്ച​റു​ടെ ഭ​ർ​ത്താ​വ് കൂ​ടി​യാ​യ പ്ര​തി​യു​ടെ പെ​രു​മാ​റ്റം അ​തി​രു​ക​ട​ന്ന​തോ​ടെ പെ​ൺ​കു​ട്ടി പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ട് വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്കോ​ടി.

സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും എ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി വീ​ട്ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടും പ്ര​തി വാ​തി​ൽ തു​റ​ക്കാ​ൻ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​തി​ൽ ച​വി​ട്ടി തു​റ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​സ്ഐ എ.​അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പ്ര​തി​ക്ക് ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മു​ണ്ട്. ഇ​ന്നു രാ​വി​ലെ വ​നി​താ പോ​ലീ​സ് പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Related posts