സിനിമാസ്‌റ്റൈലില്‍ കാറിലെത്തി ടൂറിസ്റ്റ് ബസിനു നേരെ തുരുതുരാ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി സംഘം ! ഞെട്ടിവിറച്ച് ബസിലുണ്ടായിരുന്നവര്‍; രാമനാട്ടുകരയില്‍ നടന്ന അത്യന്ത്യം നാടകീയമായ സംഭവങ്ങള്‍ ഇങ്ങനെ…

രാമനാട്ടുകര: വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടത് നാടകീയ സംഭവങ്ങളിലേക്ക്.സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ടൂറിസ്റ്റ് ബസിനു നേരെ തുരുതുരു വെടിയുതിര്‍ക്കുകയായിരുന്നു. കോഴിക്കോട് രാമനാട്ടുരകരയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 1 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം.

കാറിലെത്തിയ വിദ്യാര്‍ഥികള്‍ മലപ്പുറം ഭാഗത്തേക്കു പോയ ടൂറിസ്റ്റ് ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു.

ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് ഇവര്‍ ഉപയോഗിച്ചത്. സംഭവശേഷം നിര്‍ത്താതെ പോയ ബസ് പൊലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍ നാശനഷ്ടമോ ആളപായമോ ഇല്ലാത്തതിനാല്‍ പരാതിയില്ലെന്ന് ഇവര്‍ അറിയിച്ചതായി ഫറോക്ക് പൊലീസ് പറഞ്ഞു.

Related posts