ഒരു മാസത്തെ ശന്പളം നൽകൂ…! മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്ക് വൻപിന്തുണ; വ​ലി​യ രീ​തി​യി​ൽ ഏറ്റെടുത്ത് സോ​ഷ്യ​ൽ മീ​ഡി​യ

എം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​കൾ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അ​ഭ്യ​ർ​ഥ​ന മ​ല​യാ​ളി​ക​ൾ ഇ​രു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ഒ​രുമി​ച്ച് ന​ൽ​കു​ന്ന​തി​ന് പ​ക​രം മു​ന്നു ദി​വ​സ​ത്തെ ശ​ന്പ​ളം പ​ത്തു​മാ​സ​മാ​യി​ട്ട് ന​ൽ​കാ​യാ​ലും മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. രാ​ജ്യ​ത്തി​ന​ക​ത്ത് നി​ന്ന് മാ​ത്ര​മ​ല്ല വി​ദേ​ശ​ത്ത് നി​ന്ന​ട​ക്കം വ​ലി​യ പ്ര​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന സോ​ഷ്യ​ൽ മീ​ഡി​യ വ​ലി​യ രീ​തി​യി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ മ​ല​യാ​ളി​ക​ൾ മാ​ത്രം മ​തി​യെ​ന്ന വി​കാ​ര​ത്തോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​വ​ഹി​പ്പി​ക്കു​ന്ന മെ​സേജു​ക​ളും ക​മ​ന്‍റു​ക​ളും. അ​ഭ്യ​ർ​ഥ​ന ചി​ല ചാ​ന​ലു​ക​ളി​ൽ ന​ട​ത്തി​യ​തി​നു ശേ​ഷം ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ലും മുഖ്യമന്ത്രി പ​ങ്കു​വ​ച്ചി​രു​ന്നു.

ഈ ​പോ​സ്റ്റി​നു​ള്ള ലൈ​ക്കും ഷെ​യ​റു​ക​ളും പതിനാ​യി​ര​ങ്ങ​ൾ ഇ​തി​ന​കം ക​ട​ന്നി​ട്ടു​ണ്ട്. ഇ​തു കൂ​ടാ​തെ പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ൺ കോ​ളു​ക​ൾ ഓ​രോ മി​നു​ട്ടി​ലും നി​ര​വ​ധി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​യ്ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ല​രും മു​ൻ​കൂ​ട്ടി ശ​ന്പ​ളം അക്കൗ​ണ്ടി​ലേ​യ്ക്ക് ന​ൽ​കി​യ കാ​ര്യ​വും വി​ളി​ച്ചും മെ​സേ​ജി​ലൂ​ടെയും അ​റി​യി​ക്കു​ന്നു​ണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം- ന​വ​കേ​ര​ള​ത്തി​ന്‍റെ സൃ​ഷ്ടി​ക്കാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളും ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ന്‍റെ വ​ലി​പ്പ​മ​ല്ല കേ​ര​ള​ത്തി​ന്‍റെ ശ​ക്തി. ലോ​കം ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ശ​ക്തി. ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തു​മു​ള്ള മ​ല​യാ​ളി​ക​ൾ ഒ​ന്നി​ച്ചു നി​ന്നാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യെ​യും മു​റി​ച്ചു ക​ട​ക്കാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് പ​ണം ഒ​രു ത​ട​സ്സ​മാ​വി​ല്ല.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം നാ​ടി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ന​ൽ​ക​ട്ടെ. അ​തേ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണം. എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ഒ​ന്നി​ച്ചു ന​ൽ​കാ​നാ​യി എ​ന്നു വ​രി​ല്ല. മൂ​ന്നു ദി​വ​സ​ത്തെ ശ​മ്പ​ളം വീ​തം പ​ത്തു മാ​സ​ത​വ​ണ​യാ​യി ന​ൽ​കാ​മ​ല്ലോ. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​വ​രു​ടെ കൂ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്ക​ണം.

Related posts