‘ഭാ​ഗ്യം ലോ​ട്ട​റി പോ​ലെ തേ​ടി വ​രും’; കാൻ​സ​ർ രോ​ഗം അച്ഛനെ കവർന്നെടുത്തപ്പോൾ സ്വപ്നങ്ങൾ തകന്നുവീണു ; ഉദയമ്മയും മക്കളും അതിജീവനത്തിന്‍റെ പാതയിലാണ്

ദേവരാജൻ പൂച്ചാക്കൽ
പൂ​ച്ചാ​ക്ക​ൽ: അ​ച്ഛ​നു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഈ മൂന്നു ​പെ​ണ്‍​കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രു​ന്നു. ​ഇ​ല്ലാ​യ്മ മ​റ​ന്ന് ഉ​ള്ള​തു​കൊ​ണ്ട് സ​ന്തോ​ഷി​ച്ചു വ​ള​ർ​ന്ന​വ​ർ.

ഇവരുടെ ​പ്ര​തീ​ക്ഷ​ക​ളും സ​പ്ന​ങ്ങ​ളും ത​ക​ർ​ന്നു വീ​ണ​ത് എട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ച്ഛ​ൻ ജ​യാ​ന​ന്ദ​ന്‍റെ മ​ര​ണ​ത്തോ​ടെ​യാ​ണ്.​ കാൻ​സ​ർ രോ​ഗം ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത അ​തിഥിയാ​യി ഇവരുടെ ​കു​ടും​ബ​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്നു.

ആ രോഗം മ​ര​ണ​ത്തി​ലേ​ക്ക് ഭ​ർ​ത്താ​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്പോ​ൾ മൂ​ന്നു പെ​ണ്‍​മ​ക്ക ളെയും ചേ​ർ​ത്തു പി​ടി​ച്ച് ഉ​ദ​​യ​മ്മ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മ​ര​വി​ച്ചു നി​ന്നു.​

പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​രാ​യ മ​ക്ക​ളെ തു​ട​ർ​ന്നും പ​ഠി​പ്പി​ക്കാ​ൻ സ്ഥി​ര​മാ​യി ചെ​റി​യ വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ലോ​ച​ന​യി​ൽ നി​ന്നാ​ണ് ജ​യാ​ന​ന്ദ​ൻ മു​ന്പ് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന റോ​ഡ​രി​കി​ലെ പു​റ​ന്പോക്ക് സ്ഥ​ല​ത്ത് മ​ക്ക​ളോ​ടൊ​പ്പം ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​യും പി​ന്നീ​ട് പെ​ട്ടി​ക്ക​ട​യും ആ​രം​ഭി​ച്ച​ത്.​

പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് അ​ക്ഷ​ര നി​വാ​സി​ൽ ജ​യാ​ന​ന്ദ​നും ഉ​ദ​യ​മ്മ​യ്ക്കും നാലു പെ​ണ്‍​മ​ക്ക​ളാ​ണ്.​ മൂ​ത്ത​മ​ക​ൾ ആ​ര്യ കൃ​ഷ്ണ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു.​ ആ​കെ​യു​ള്ള മൂന്നു സെ​ന്‍റ് സ്ഥ​ല​വും വീ​ടും പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ത്താ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്.​

ജ​യാ​ന​ന്ദ​ന്‍റെ മ​ര​ണ​ശേ​ഷം ഭാ​ര്യ​യും ബാക്കിയുള്ള മൂന്നു മ​ക്ക​ളും ക​ടു​ത്ത ബു​ദ്ധി​മു​ട്ടി​ലാ​യി.​ ഉ​ദ​യ​മ്മ തൊ​ഴി​ലു​റ​പ്പി​നു പോയെങ്കിലും ആ ​വ​രു​മാ​നം​കൊ​ണ്ട് കു​ടും​ബം പോ​റ്റാ​ൻ ക​ഴി​ഞ്ഞിരുന്നില്ല.

ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി റോ​ഡി​ൽ പാ​ണാ​വ​ള്ളി ഇ​ല​ഞ്ഞി​ക്ക​ൽ ബ​സ്‌​് സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് ഉദയമ്മയും മക്കളും നടത്തുന്ന ​പെ​ട്ടി​ക്ക​ട.​

റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ നീ​ട്ടി​പ്പി​ടി​ച്ച ലോ​ട്ട​റി​യു​മാ​യി അ​ഞ്ജ​ലി കൃ​ഷ്ണ, അ​ക്ഷ​ര കൃ​ഷ്ണ, ആ​ഷ കൃ​ഷ്ണ​ എന്നിവർ ആ കടയ്ക്കുമുന്നിൽ നിൽപ്പുണ്ടാവും.

​ജീ​വി​തം പ​ച്ച​പ​ിടി​പ്പി​ക്കാ​നു​ള്ള ഭാ​ഗ്യ​പ​രീ​ക്ഷ​ണം കൂ​ടി​യാ​ണ് അവർക്ക് ലോട്ടറി വില്പന. ‌​അ​ഞ്ജ​ലി എം​എ ക​ഴി​ഞ്ഞ​താ​ണ്.​ അ​ക്ഷ​ര എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം ന​ട​ത്തു​ന്നു.

ആ​ഷ പാ​രാ ​മെ​ഡി​ക്ക​ൽ കോ​ഴ്സി​നു പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്നു.​ റോ​ഡ് വി​ക​സ​നം വ​ന്നാ​ൽ ഈ ​പു​റന്പോ​ക്ക് സ്ഥ​ല​വും അ​ന്യ​മാ​കും.​

അ​ച്ഛ​ൻ മു​ന്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​മാ​യ​തി​നാ​ലാ​കാം നാ​ട്ടു​കാ​ർ ന​ല്ല സ​പ്പോ​ർ​ട്ട് ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ഞ്ജ​ലി പ​റ​യു​ന്നു. ഏ​തെ​ങ്കി​ലും ഭാ​ഗ്യം ലോ​ട്ട​റി പോ​ലെ ഇ​വ​രെ തേ​ടി വ​രും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​കു​ടും​ബം.

Related posts

Leave a Comment