അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റു​ന്ന​വ​രെ റു​വാ​ണ്ട​യി​ലേ​ക്ക് നാ​ടു​ക​ട​ത്തും ! കു​ടി​യേ​റ്റ ന​യം ക​ടു​പ്പി​ച്ച് ഋ​ഷി സു​ന​ക്…

കു​ടി​യേ​റ്റ ന​യം ക​ടു​പ്പി​ച്ച് ഋ​ഷി സു​ന​ക്. ഇ​തു​പ്ര​കാ​രം ബ്രി​ട്ട​നി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ഇ​നി കു​ടി​യേ​റു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ജ​യി​ല്‍​ശി​ക്ഷ​യും റു​വാ​ണ്ട​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള നാ​ടു​ക​ട​ത്ത​ലു​മാ​ണ്.

അ​ന​ധി​കൃ​ത​മാ​യി യു​കെ​യി​ലെ​ത്തു​ന്ന​വ​രെ ത​ട​ങ്ക​ലി​ലാ​ക്കി​യ ശേ​ഷം അ​വ​രെ ആ​ഴ്ച​ക​ള്‍​ക്ക​കം സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ റു​വാ​ണ്ട പോ​ലെ സു​ര​ക്ഷി​ത​മാ​യ മൂ​ന്നാം രാ​ജ്യ​ത്തേ​ക്കോ മാ​റ്റും.

അ​മേ​രി​ക്ക​യി​ലും ഓ​സ്‌​ട്രേ​ലി​യ​യി​ലും ചെ​യ്യു​ന്ന​തു​പോ​ലെ പി​ന്നീ​ട് യു​കെ​യി​ല്‍ പ്ര​വേ​ശ​നം വി​ല​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ന​യം വ്യ​ക്ത​മാ​ക്കി സു​ന​ക് ട്വീ​റ്റ് ചെ​യ്തു.

‘നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ ബി​ല്‍’ എ​ന്നു​പേ​രി​ട്ടി​രി​ക്കു​ന്ന ക​ര​ട് നി​യ​മം, ചെ​റു ബോ​ട്ടു​ക​ളി​ല്‍ ഇം​ഗ്ലി​ഷ് ചാ​ന​ല്‍ ക​ട​ന്ന് യു​കെ​യി​ല്‍ എ​ത്തു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

തെ​ക്കു​കി​ഴ​ക്ക​ന്‍ ഇം​ഗ്ല​ണ്ടി​ന്റെ തീ​ര​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം 45,000ല്‍ ​അ​ധി​കം കു​ടി​യേ​റ്റ​ക്കാ​രാ​ണ് അ​ന​ധി​കൃ​ത​മാ​യി ബോ​ട്ടു​ക​ളി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. 2018ല്‍ ​വ​ന്ന​വ​രേ​ക്കാ​ള്‍ 60% കൂ​ടു​ത​ല്‍​പ്പേ​രാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ങ്ങ​നെ ഇം​ഗ്ല​ണ്ടി​ല്‍ എ​ത്തി​യ​ത്.

അ​തേ​സ​മ​യം, പു​തി​യ നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ഇ​ങ്ങ​നെ​യെ​ത്തു​ന്ന​വ​രെ ഡീ​പോ​ര്‍​ട്ട് ചെ​യ്യാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ യു​കെ ആ​രം​ഭി​ച്ചി​രു​ന്നു. റു​വാ​ണ്ട​യി​ലേ​ക്കു ചി​ല അ​ഭ​യാ​ര്‍​ഥി​ക​ളെ മാ​റ്റു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ജൂ​ണി​ല്‍ യൂ​റോ​പ്യ​ന്‍ കോ​ര്‍​ട്ട് ഓ​ഫ് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സി​ന്റെ ഇ​ന്‍​ജ​ക്ഷ​ന്‍ വ​ന്ന​തോ​ടെ റു​വാ​ണ്ട​യി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്ന​ത് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യി​രു​ന്നു.

Related posts

Leave a Comment