യു​ക്രെ​യി​നി​ൽ​നി​ന്നു​ള്ള ആ​ദ്യ ഇ​ന്ത്യ​ൻ സം​ഘം ഉ​ച്ച​യോ​ടെ എ​ത്തും; സുരക്ഷിതരായി മടങ്ങിയെത്തുന്നത് 17 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 427 ഇ​ന്ത്യ​ക്കാർ

 

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യി​ൻ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു ഇ​ന്ത്യ ന​ട​ത്തു​ന്ന ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ആ​ദ്യ സം​ഘം ഇ​ന്നു ഉ​ച്ച​യോ​ടെ രാ​ജ്യ​ത്തു മ​ട​ങ്ങി​യെ​ത്തും.

സം​ഘ​ത്തി​ൽ 17 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 427 ഇ​ന്ത്യ​ക്കാ​രാ​ണ് ഉ​ള്ള​ത്. റൊ​മാ​നി​യ വ​ഴി ര​ണ്ടു വി​മാ​ന​ത്തി​ൽ ആ‍​യി​ട്ടാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ചി​ട്ടു​ള്ള​ത്. ഹം​ഗ​റി വ​ഴി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ഇ​ന്നു തു​ട​ങ്ങും.

അ​തേ​സ​മ​യം, യു​ദ്ധം ക​ടു​ത്ത​തോ​ടെ ഇ​തു​വ​രെ യു​ക്രെ​യി​നി​ൽ​നി​ന്നു പോ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ആ​ദ്യ​മൊ​ക്കെ അ​ധി​കൃ​ത​രു​മാ​യി സ​ന്പ​ർ​ക്ക​വും ആ​ശ​യ​വി​നി​മ​യ​വും ഉ​ണ്ടാ​യി​രു​ന്ന പ​ല​ർ​ക്കും ഇ​പ്പോ​ൾ അ​തു സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

കു​റെ​യേ​റെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​യി​ട്ടു​ണ്ട്.അ​തേ​സ​മ​യം, ക​ടു​ത്ത ത​ണു​പ്പും മ​റ്റും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

യു​ദ്ധ​ഭൂ​മി​യി​ൽ​നി​ന്ന് എ​ങ്ങ​നെ​യും ര​ക്ഷ​പ്പെ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ന്തു ത്യാ​ഗം സ​ഹി​ക്കാ​നും ത​യാ​റാ​യി​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ നി​ൽ​ക്കു​ന്ന​ത്. പ​ല​രും സാ​ധ​ന​ങ്ങ​ളൊ​ക്കെ ത​യാ​റാ​ക്കി ഏ​തു നി​മി​ഷ​വും യാ​ത്ര​യ്ക്കു പു​റ​പ്പെ​ടാ​നാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

അ​ധി​കൃ​ത​രു​ടെ വി​ളി ഉ​ട​നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​ത്തി​രി​പ്പ്. പ​ല​രും ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളൊ​ക്കെ തീ​രാ​റാ​യ​താ​ണ് ഇ​വ​രെ അ​ല​ട്ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം.

Related posts

Leave a Comment