സമാധാനത്തിന്‍റെ വഴിയേ… ഉ​ൾ​ഫ​യു​മാ​യി സ​മാ​ധാ​ന​ക്ക​രാ​ർ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ശാ​ന്തി വി​ത​ച്ചി​രു​ന്ന വി​ഘ​ട​ന​വാ​ദ സം​ഘ​ട​ന​യാ​യ ഉ​ൾ​ഫ (യു​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് അ​സം ) യു​മാ​യി സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ആ​സാം, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം, ത​ദ്ദേ​ശീ​യ സ​മൂ​ഹ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി അ​വ​കാ​ശം, ആ​സാ​മി​ന്‍റെ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണു നി​ല​വി​ൽ ക​രാ​റി​ൽ ഇ​രു​വി​ഭാ​ഗ​വും ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

1990 മു​ത​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യി മു​ദ്ര​കു​ത്തി രാ​ജ്യ​ത്ത് നി​രോ​ധി​ച്ച സം​ഘ​ന​യാ​ണ് ഉ​ൾ​ഫ. 2011ലും ​കേ​ന്ദ്ര​വും ആ​സാ​മു​മാ​യി ഇ​വ​ർ ത്രി​ക​ക്ഷി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഉ​ദ്ദേ​ശി​ച്ച ഫ​ല​ത്തി​ലെ​ത്തി​യി​ല്ല. ഉ​ൾ​ഫ​യു​ടെ ന്യാ​യ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും കേ​ന്ദ്രം പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തു സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന അ​വ​രു​ടെ വി​ശ്വാ​സം മാ​നി​ക്ക​പ്പെ​ടു​മെ​ന്ന് അ​വ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കു​ന്നു​വെ​ന്നും ഷാ ​പ​റ​ഞ്ഞു.

Related posts

Leave a Comment