പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മു​ത്ത​ച്ഛ​നായ ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും

ആ​റ​ന്മു​ള: ച​രി​ത്ര​വും പു​രാ​വ​സ്തു​വും ജീ​വ​നോ​പാ​ധി​ക​ളും പ്ര​ള​യം വി​ഴു​ങ്ങി​യ ആ​റ​ന്മു​ള​യി​ല്‍ ഹെ​റി​ട്ടേ​ജ് ട്ര​സ്റ്റ് ഒ​രു​ക്കു​ന്ന പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഒ​രു നൂ​റ്റാ​ണ്ടും മൂ​ന്ന് പ​തി​റ്റാ​ണ്ടും പി​ന്നി​ട്ട ഉ​മ​യാ​റ്റു​ക​ര പ​ഴ​യ പ​ള്ളി​യോ​ടം. 138 ല​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മു​ത്ത​ച്ഛ​നെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 1879 ൽ ​പ്ര​ശ​സ്ത പ​ള്ളി​യോ​ട ശി​ല്പി റാ​ന്നി മു​ണ്ട​പ്പു​ഴ നാ​രാ​യ​ണ​ന്‍ ആ​ചാ​രി​യാ​ണ് ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം നി​ര്‍​മി​ച്ച​ത്.

പ​ള്ളി​യോ​ട​ത്തി​ന്‍റെ ശ​രി​യാ​യ മാ​തൃ​ക​യ്ക്ക് ഉ​ദാ​ഹ​ര​ണ​മാ​യി പ​ള്ളി​യോ​ട​പ്രേ​മി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഉ​മ​യാ​റ്റു​ക​ര​യു​ടെ പ​ഴ​യ പ​ള്ളി​യോ​ട​മാ​ണ്. ഇ​ര​ട്ട​മ​ണി​ക്കാ​ലി​ൽ പ​ണി​തി​രി​ക്കു​ന്ന നി​ല​വി​ലു​ള്ള ഒ​രേ​യൊ​രു പ​ള്ളി​യോ​ട​മാ​ണ് പ​ഴ​യ ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം. ച​രി​ഞ്ഞ അ​മ​ര​വും അ​തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. 1959, 2004, 2012 വ​ർ​ഷ​ങ്ങ​ളി​ൽ പു​തു​ക്കി പ​ണി​ത.

പ​ള്ളി​യോ​ട​ത്തി​ന് പ​ക​ര​മാ​യി ഇ​പ്പോ​ള്‍ ക​ര​ക്കാ​ര്‍ പു​തി​യ പ​ള്ളി​യോ​ടം നി​ര്‍​മ്മി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് പ​ഴ​യ പ​ള്ളി​യോ​ടം മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​ത്. 1972 ൽ ​നെ​ഹ്റു ട്രോ​ഫി​യി​ൽ പ​ള്ളി​യോ​ട വി​ഭാ​ഗ​ത്തി​ൽ ഉ​മ​യാ​റ്റു​ക​ര മി​ക​ച്ച പ്ര​ക​നം കാ​ഴ്ച​വ​ച്ചു. അ​ക്കാ​ല​ത്ത് പ​ള്ളി​യോ​ട​ങ്ങ​ള്‍ നെ​ഹ്രു​ട്രോ​ഫി ജ​ല​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ല്‍ 1974ലും 1990​ലും ര​ണ്ടാം​സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. 2011 ൽ ​കാ​യം​കു​ള​ത്തു ന​ട​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.41.25 കോ​ല്‍ നീ​ള​വും 66 അം​ഗു​ലം ഉ​ട​മ​യും 16 അ​ടി അ​മ​ര​പൊ​ക്ക​വു​മു​ള്ള പ​ഴ​യ പ​ള്ളി​യോ​ടം ഉ​ട​മ​സ്ഥ​രാ​യ ഉ​മ​യാ​റ്റു​ക​ര 2154-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​മാ​ണ് മ്യൂ​സി​യ​ത്തി​ന് കൈ​മാ​റു​ന്ന​ത്.

28 ന് ​ഉ​മ​യാ​റ്റു​ക​ര​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വ​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ലെ റാ​ണി ഗൗ​രി​ല​ക്ഷ്മി ഭാ​യി ത​മ്പു​രാ​ട്ടി ആ​റ​ന്മു​ള ഹെ​റി​റ്റേ​ജ് മ്യൂ​സി​യ​ത്തി​നു കൈ​മാ​റും. ആ​റ​ന്മു​ള വി​ജ​യാ​ന​ന്ദ വി​ദ്യാ​പീ​ഠം സ്കൂ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്ത് പ്ര​ത്യേ​കം പ​ന്ത​ലി​ട്ട് സം​ര​ക്ഷി​ക്കു​ന്ന പ​ള്ളി​യോ​ടം പി​ന്നീ​ട് മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്ന് ഹെ​റി​ട്ടേ​ജ് ട്ര​സ്റ്റി​ന്‍റെ ട്ര​സ്റ്റി അ​ജ​യ​കു​മാ​ര്‍ വ​ല്യു​ഴ​ത്തി​ല്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ ഭോ​പ്പാ​ലി​ലെ മ്യൂ​സി​യ​ത്തി​ലും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ മ്യൂ​സി​യ​ത്തി​ലു​മാ​ണ് പ​ള്ളി​യോ​ട​ങ്ങ​ള്‍ അ​തേ​പ​ടി സൂ​ക്ഷി​ക്കു​ന്ന​ത്.

Related posts