ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ  വി.​ഡി. സ​തീ​ശ​ൻ സ​ന്ദ​ർ​ശി​ച്ചു; വേഗം കർമമണ്ഡലത്തിൽ തിരിച്ചെത്തട്ടെയെന്ന് സതീശൻ


ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​ന്ദ​ർ​ശി​ച്ചു.

‘‘പ്രി​യ​പ്പെ​ട്ട ഉ​മ്മ​ൻ ചാ​ണ്ടി സാ​റി​നെ ബം​ഗ​ളൂ​രു​വി​ൽ സ​ന്ദ​ർ​ശി​ച്ചെ​ന്നും പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യെ​ത്തു​ന്ന അ​ദ്ദേ​ഹം എ​ത്ര​യും വേ​ഗം ക​ർ​മ​മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്നും സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സ​തീ​ശ​ൻ ഫേ​സ് ബു​ക്കി​ൽ കു​റി​ച്ചു.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, മു​ന്‍ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, ബെ​ന്നി ബ​ഹ​നാ​ൻ എം​പി എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ബം​ഗ​ളൂ​രു​വി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

ജ‍​ർ​മ​നി​യി​ലെ ബ​ർ​ലി​ൻ ചാ​രി​റ്റി ആ​ശു​പ​ത്രി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​ടു​ത്തി​ടെ ലേ​സ​ർ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു.

Related posts

Leave a Comment