സ്വ​കാ​ര്യ ബ​സുക​ൾ രാ​ത്രികാല ട്രിപ്പ് മു​ട​ക്കു​ന്നു;  ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് വീ​ടു​ക​ളി​ലെ​ത്തു​ന്ന​തി​ന് വ​ലി​യ തു​ക മു​ട​ക്കേ​ണ്ടി വ​രു​ന്നെന്ന് നാട്ടുകാർ

അ​ഞ്ച​ൽ: പാ​ല​മു​ക്ക്, അ​സു​ര മം​ഗ​ലം, വ​ഴി വ​യ​യ്ക്ക​ലേ​ക്ക് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സുക​ൾ രാ​ത്രി​യിൽ ട്രിപ്പ് മു​ട​ക്കു​ക​യോ പാ​തി വ​ഴി​ക്ക് അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. അ​ഞ്ച​ലി​ൽ നി​ന്നും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ​യെ​ത്താ​ൻ നാ​ട്ടു​കാ​ർ​ക്ക് വേ​റെ സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല.​

ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​ഠ​നം ക​ഴി​ഞ്ഞെ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു രാ​ത്രി കാ​ല​സ​ർ​വീ​സ്. ഇ​ത് മു​ട​ങ്ങി​യ​തോ​ടെ അ​ഞ്ച​ലി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് വീ​ടു​ക​ളി​ലെ​ത്തു​ന്ന​തി​ന് വ​ലി​യ തു​ക മു​ട​ക്കേ​ണ്ടി വ​രു​ന്നു.​ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​രോട് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മുണ്ടായിട്ടില്ല.

Related posts