യു​എ​ൻ പ്ര​മേ​യം അ​നു​കൂ​ലി​ച്ച് ഇ​ന്ത്യ;  വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന് 18 രാജ്യങ്ങൾ

യു​ണൈ​റ്റ​ഡ്നേ​ഷ​ൻ​സ്: അ​ധി​നി​വേ​ശ പ​ല​സ്തീ​നി​ലെ ഇ​സ്ര​യേ​ൽ​കു​ടി​യേ​റ്റ​ത്തെ അ​പ​ല​പി​ക്കു​ന്ന യു​എ​ൻ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് ഇ​ന്ത്യ.

‘ കി​ഴ​ക്ക​ൻ ജ​റൂ​സ​ലെം ഉ​ൾ​പ്പെ​ടെ അ​ധി​നി​വേ​ശ പ​ല​സ്തീ​ൻ മേ​ഖ​ല​യി​ലെ ഇ​സ്ര​യേ​ൽ കു​ടി​യേ​റ്റ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലു​ള്ള പ്ര​മേ​യം ഏ​ഴി​നെ​തി​രേ 145 വോ​ട്ടു​ക​ൾ​ക്ക് യു​എ​ൻ പാ​സാ​ക്കു​ക​യും ചെ​യ്തു. 18 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ, ചൈ​ന, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, മ​ലേ​ഷ്യ, മാ​ലി​ദ്വീ​പ്, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക, യു​കെ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച 145 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഇ​ന്ത്യ.

Related posts

Leave a Comment