ടി​ക്ക​റ്റി​നാ​യി യാ​ത്ര​ക്കാ​ര​ന്‍ ന​ല്‍​കി​യ​ത് 500 രൂ​പ ! ത​ന്ന​ത് 20 രൂ​പ​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടാ​ന്‍ നോ​ക്കി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍; വീ​ഡി​യോ വൈ​റ​ല്‍…

ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ വ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി 500 രൂ​പ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ 500 രൂ​പ മാ​റ്റി​യ ജീ​വ​ന​ക്കാ​ര​ന്‍, യാ​ത്ര​ക്കാ​ര​ന്‍ ത​ന്ന​ത് 20 രൂ​പ​യാ​ണെ​ന്ന് പ​റ​ഞ്ഞ് ബാ​ക്കി ടി​ക്ക​റ്റ് തു​ക ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു. ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ടി​ക്ക​റ്റി​നാ​യി യാ​ത്ര​ക്കാ​ര​ന്‍ 500 രൂ​പ ന​ല്‍​കി​യി​ട്ടും യാ​ത്ര​ക്കാ​ര​ന്‍ ത​ന്ന​ത് 20 രൂ​പ​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ വാ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗ്വാ​ളി​യോ​ര്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റി​ല്‍ ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി കൗ​ണ്ട​റി​ല്‍ 500 രൂ​പ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ന​ല്‍​കി​യ​ത്. യാ​ത്ര​ക്കാ​ര​നോ​ട് 500 രൂ​പ വാ​ങ്ങി​യ ജീ​വ​ന​ക്കാ​ര​ന്‍ നോ​ട്ട് മാ​റ്റു​ക​യും ത​ന്റെ കീ​ശ​യി​ല്‍ നി​ന്ന് എ​ടു​ത്ത 20 രൂ​പ കാ​ണി​ച്ച് 125 രൂ​പ കൂ​ടു​ത​ല്‍ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​ര​ന്റെ ത​ട്ടി​പ്പി​ന്റെ വീ​ഡി​യോ റെ​യി​ല്‍​വേ വി​സ്‌​പേ​ഴ്‌​സ്…

Read More

തോ​ട്ടി​ല്‍ 500 രൂ​പ നോ​ട്ടി​ന്റെ ചാ​ക​ര ! പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ട​ത് ഇ​ഷ്ടം​പോ​ലെ ക​ള്ള​നോ​ട്ടു​ക​ള്‍…

മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ല്‍ മേ​ലാ​ക​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി. ഒ​രു​കെ​ട്ട് അ​ഞ്ഞൂ​റി​ന്റെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല നോ​ട്ടു​ക​ള്‍ ക​ത്തി​ച്ച നി​ല​യി​ലാ​ണ്. ഒ​രേ സീ​രി​യ​ല്‍ ന​മ്പ​റാ​ണ് തോ​ട്ടി​ല്‍ നി​ന്നും ല​ഭി​ച്ച നോ​ട്ടി​ല്‍ അ​ടി​ച്ചി​രി​ക്കു​ന്ന​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മേ​ലാ​കം നെ​ല്ലി​പ്പ​റ​മ്പ് റോ​ഡി​ല്‍ ക​മു​ക് തോ​ട്ട​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള തോ​ട്ടി​ലൂ​ടെ നോ​ട്ടു​ക​ള്‍ ഒ​ഴു​കി​വ​രു​ന്ന​ത് നാ​ട്ടു​കാ​ര്‍ കാ​ണു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ള്‍ ഒ​രു​കെ​ട്ട് നോ​ട്ടു​ക​ള്‍ പ​കു​തി ക​ത്തി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നി​ല്‍ ക​ള്ള​നോ​ട്ട് മാ​ഫി​യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത…

വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള്‍ ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…

Read More

അജ്ഞാത സംഘം വണ്ടിയിലെത്തി നടുറോഡില്‍ വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍; ആര്‍ത്തിയോടെ നാട്ടുകാര്‍ നോട്ടുകള്‍ കൈക്കലാക്കി; സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്…

കാറിലെത്തിയ അജ്ഞാത സംഘം റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ ചിലര്‍ റോഡിലേക്ക് നോട്ടുകള്‍ വിതറിയ ശേഷം വണ്ടിയില്‍ കടന്നു കളയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 500,2000 നോട്ടുകള്‍ റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര്‍ ഓടിച്ചെന്ന് അത് എടുക്കുകയും ചെയ്തു. എന്നാല്‍ നോട്ടുകള്‍ കയ്യില്‍ എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര്‍ അറിയുന്നത്. ‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്‍ഡ്രന്‍സ് ഓഫ് ഇന്ത്യ’, ഫുള്‍ ഫണ്‍ ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില്‍ എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Read More