സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ! പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി സ്വാസിക…

മലയാളത്തിലെ പ്രിയ താരങ്ങളാണ് ഉണ്ണി മുകുന്ദനും സ്വാസികയും. അടുത്തിടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് ഈ വാര്‍ത്തയ്ക്ക് ആധാരമെന്ന് സ്വാസിക പറയുന്നു. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏതു താരവുമായുള്ള ഗോസിപ്പ് കേള്‍ക്കുന്നതാണ് ഇഷ്ടമെന്ന അവതാരകയുടെ ചോദ്യത്തിന് ടൊവിനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. എന്നാല്‍ ഇതിനു പിന്നാലെ സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നും അവതാരക ചോദിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് സ്വാസിക വ്യക്തമാക്കി.

മാമാങ്കത്തില്‍ ഉണ്ണിയുടെ പ്രകടനം കണ്ട് പങ്കുവെച്ച അഭിനന്ദനക്കുറിപ്പ് ചിലര്‍ വളച്ചൊടിച്ച് ഇങ്ങനെയാക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞിരുന്നു”Fell in love with him once again.., Crush Forever” എന്നു പോസ്റ്റിന്റെ അവസാനം കുറിച്ചതാണ് പുലിവാലായതെന്നും സ്വാസിക വ്യക്തമാക്കി.

സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം എന്ന് ചിലയിടത്ത് കണ്ടപ്പോളാണ് താന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതെന്ന് സ്വാസിക പറയുന്നു.ഉണ്ണിയുടെ മാമാങ്കം സിനിമയിലെ പ്രകടനം കണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുകയായിരുന്നുവെന്നും മുമ്പ് ഒറീസ എന്ന സിനിമയില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും സ്വാസിക പറയുന്നു.

ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോള്‍ എനിക്ക് വാചാലയാകാന്‍ തോന്നി. ഉണ്ണിയുടെ കഠിനപ്രയത്‌നത്തിന് നല്ലൊരു ഫലം കിട്ടി, വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്.

Fell in love എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്‌നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിന് മറുപടിയായി മറ്റൊരു പോസ്റ്റിട്ടിരുന്നുവെന്നും എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചത് മറ്റൊരു രീതിയിലായിരുന്നുവെന്നും സ്വാസിക പറയുന്നു.

Related posts

Leave a Comment