‘ ഉണ്ണിയേട്ടാ ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ…’! ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ കണ്ട് ആരാധകന്റെ ചോദ്യം; ഉരുളയ്ക്കുപ്പേരി പോലെ ഉണ്ണി മുകുന്ദന്റെ മറുപടിയും

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍മീഡിയയിലും സജീവമായ നടന് സ്ത്രീകളും പുരുഷന്മാരുമായി നിരവധി ആരാധകരുമുണ്ട്. ഉണ്ണി മുകുന്ദനേക്കാള്‍ ചെറുപ്പക്കാരായ പലരും വിവാഹം കഴിച്ചിട്ടും താരം ഇപ്പോഴും വിവാഹം കഴിക്കാത്തതെന്താണെന്ന ചോദ്യമാണ് ആരാധകരില്‍ പലരും ഒളിഞ്ഞു തെളിഞ്ഞും ഉണ്ണി മുകുന്ദനോട് ചോദിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചെറിയ പെണ്‍കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മനോഹരമായ ആ ചിത്രത്തിനു താഴെ അധികം വൈകാതെ കമന്റുകളും നിറഞ്ഞു.

ഉണ്ണി ഏട്ടാ.. ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ..എന്നായിരുന്നു? അതിലൊരു ആരാധകന്റെ കമന്റ്. ശവത്തേല്‍ കുത്തല്ലേടാ കുട്ടാ…എന്ന രസകരമായ മറുപടിയാണ് ഉണ്ണി ആരാധകന് നല്‍കിയത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മാമാങ്കത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

Related posts