ഇവിടെ മൂത്രമൊഴിക്കരുത്..! കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ  മൂത്രപ്പുരയുണ്ടെങ്കിലും യാത്രക്കാർക്കിഷ്ടം  ഇടവഴികൾ;  പ്രതിഷേധവുമായി വ്യാപാരികൾ

കേ​ള​കം: പൊ​തു​സ്ഥ​ല​ത്തെ മൂ​ത്ര​മൊ​ഴി​ക്ക​ലി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​മു​ണ്ട്. പ​ക്ഷെ ആ​ളു​ക​ൾ​ക്ക് മു​ത്ര​പ്പു​ര കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പു​റ​കു​വ​ശ​മാ​ണ്. തൊ​ട്ട​ടു​ത്ത് പ​ഞ്ചാ​യ​ത്ത് വ​ക മൂ​ത്ര​പ്പു​ര​യും, ശൗ​ച്ചാ​ല​യ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ ആ​ളു​ക​ൾ​ക്ക് പൊ​തു സ്ഥ​ല​മാ​ണ് മൂ​ത്ര​പ്പു​ര.

ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത് സ​മീ​പ​ത്തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പ​രി​ക​ളും,ഓ​ട്ടോ ഗു​ഡ്സ് ഡ്രൈ​വ​ർ​മാ​രു​മാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ സ്റ്റാ​ളു​ക​ളും, ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്താ​യാ​ണ്.

ഇ​വി​ടെ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്ന​റി​യ​പ്പു ബോ​ർ​ഡും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ ചു​വ​ട്ടി​ലാ​ണ് പ​ല​രു​ടെ​യും മൂ​ത്ര​മൊ​ഴി​ക്ക​ൽ .

Related posts