തീക്കോയിയിൽ ഉരുൾപൊട്ടി; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു ; ജില്ലയിലെ 60 ദുരിതാശ്വാസ ക്യാന്പുകളിലായി 9400 പേർ

കോ​ട്ട​യം: ജി​ല്ല​യെ പ്ര​ള​യം വി​ഴു​ങ്ങി. കോ​ട്ട​യ​ത്ത് അ​ഞ്ചു മ​ര​ണം. തീ​ക്കോ​യി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​രം. ഒ​രാ​ളെ കാ​ണാ​താ​യി. വൈ​ക്ക​ത്ത് തോ​ട്ടി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ.

തീ​ക്കോ​യി വെ​ള്ളി​കു​ള​ത്ത് ന​രി​ക്കു​ന്നേ​ൽ മാ​മി (80), മ​ക​ൾ മോ​ളി (55) , മോ​ളി​യു​ടെ മ​ക്ക​ളാ​യ അ​ൽ​ഫോ​ൻ​സ് (11), ടി​ന്‍റു (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു മ​ക​ൻ ജോ​മോ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഇ​ന്ന​ലെ രാ​ത്രി 10 മ​ണി​യോ​ടെ​ ഉ​രു​ൾ​പൊ​ട്ടി ക​ല്ലും​മ​ണ്ണും ഇ​വ​രു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ദ​യ​നാ​പു​രം വൈ​ക്ക പ്ര​യാ​ർ അ​ൻ​പ​തി​ൽ ശി​വ​ദാ​സ​ൻ (68) ആ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ തോ​ട്ടി​ൽ വീ​ണു മ​രി​ച്ച​ത്. രാ​ത്രി വൈ​കി​യും ശി​വ​ദാ​സ​ൻ വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഭാ​ര്യ​യും മ​ക്ക​ളു​മു​ണ്ട്. കൂ​ലിപ്പ​ണി​യെ​ടു​ത്തും പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യും കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം നി​ർ​ധ​ന കു​ടും​ബ​ത്തി​നു ക​ന​ത്ത പ്ര​ഹ​ര​മാ​യി.​മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ ഒ​റ്റ​യീ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് കാ​ണാ​താ​യി. ഇ​യാ​ളു​ടെ ബൈ​ക്ക് റോ​ഡി​ൽ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെയും തെ​ര​ച്ചി​ൽ തു​ട​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലിൽ അ​ക​പ്പെ​ട്ടോ എ​ന്നു സം​ശ​യി​ക്കു​ന്നു. തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി. കാ​ട്ടൂ​പ്പൂ​റ, ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ണ്‍ റോ​ഡി​ൽ ഇ​ഞ്ച​പ്പാ​റ, മു​പ്പ​തേ​ക്ക​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്.

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ. പെ​രി​ങ്ങ​ൽ​ക്ക​രം ച​ട്ട​ന്പി റോ​ഡി​ലും കൈ​പ്പ​ള്ളി റോ​ഡി​ലു​മാ​ണ് മ​ണ്ണി​ടി​ച്ചി​ൽ. മീ​ന​ച്ചി​ലാ​റും കൊ​ടൂ​രാ​റും ക​ര​ക​വി​ഞ്ഞു. തീ​ര​ത്തെ എ​ല്ലാ​വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​തു​വ​രെ 60 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 9400 പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു. ഇ​പ്പോ​ഴും ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts