സെർവിക്കൽ കാൻസറിന് എച്ച്പിവി വാ​ക്‌​സി​നേ​ഷ​ൻ

ഗ​ർ​ഭാ​ശ​യ​മു​ഖ​ത്തു​ണ്ടാ​കു​ന്ന കോ​ശ​വ്യ​തി​യാ​ന​ങ്ങ​ൾ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ ആ​കുന്ന​തി​ന്‍റെ മു​ൻ​പേ​യു​ള്ള ഘ​ട്ട​ങ്ങ​ളെ​യാ​ണ് സിഐ എ​ൻ എ​ന്നുപ​റ​യു​ന്ന​ത്. സിഐഎ​ൻ കാൻസ​റാ​യി മാ​റാ​ൻ ഏ​ക​ദേ​ശം 10 വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ക്കും. സി ​ഐഎ​ൻ ലീ​ഷ​ൻ സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ളി​ലൂ​ടെ ക​ണ്ടെ​ത്തി​യാ​ൽ ലീ​പ്(LEEP), ക്ര​യോ​തെ​റാ​പ്പി(CRYOTHERAPY) തു​ട​ങ്ങി​യ ല​ഘു​വാ​യ ചി​കി​ത്സാ​രീ​തി​ക​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ പ​റ്റും.

ക്ര​യോ​തെ​റാ​പ്പി 10 മി​നി​റ്റ് കൊ​ണ്ട് ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ഘു​വാ​യ ചി​കി​ത്സാ​രീ​തി​യാ​ണ്. സി​ഐഎ​ൻ ബാ​ധി​ച്ച ഭാ​ഗ​ത്തെ ലീ​പ് ഇ​ല​ൺ കൊ​ണ്ട് നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന രീ​തി​യാ​ണ് ലീ​പ് സ​ർ​ജ​റി. മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ചി​കി​ത്സ അ​വ​ലം​ബിക്കു​ന്ന​തി​ലൂ​ടെ​യും എച്ച്പിവി കു​ത്തി​വയ്പ് എ​ല്ലാ​വ​ർ​ക്കും എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ​യും ഗ​ർ​ഭാ​ശ​യ​ള കാ​ൻ​സ​ർ ഒ​രു പ​രി​ധി വ​രെ ന​മു​ക്ക് ത​ട​യാ​നാകും.

എച്ച്പിവി വാ​ക്‌​സി​നേ​ഷ​ൻ

80 ശ​ത​മാ​നം ഗ​ർ​ഭാ​ശ​യ​ഗ​ള കാൻ​സ​റി​ന്‍റെ​യും പ്ര​ധാ​ന കാ​ര​ണം HPV 16 &18 (Human Papilloma Virus)വൈ​റ​സു​ക​ൾ ആ​ണ്. ഈ ​വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്‌​സി​ൻ ആ​ണ് എച്ച്പിവി വാ​ക്‌​സി​ൻ. ആ​ൺ​കു​ട്ടി​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ളി​ലും ഈ ​വാ​ക്സി​നേ​ഷ​ൻ ഫ​ല​പ്ര​ദ​മാ​ണ്.

9 തൊ​ട്ട് 14 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ ര​ണ്ട് ഡോ​സാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കേ​ണ്ട​ത്. ആ​ദ്യ ഡോ​സ് ക​ഴി​ഞ്ഞ് ആ​റു​മാ​സ​ത്തി​നും 12 മാ​സ​ത്തി​നും ഇ​ട​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കേ​ണ്ട​ത്. മു​തി​ർ​ന്ന​വ​രി​ൽ 15 മു​ത​ൽ 26 വ​യ​സു വ​രെ​യു​ള്ള​വ​ർ 3 ഡോ​സാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.

ആ​ദ്യ ഡോ​സ് ക​ഴി​ഞ്ഞ് 2 മാ​സം ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ ഡോ​സും ര​ണ്ടാ​മ​ത്തെ ഡോ​സ് ക​ഴി​ഞ്ഞ് 4 മാ​സം ക​ഴി​ഞ്ഞുമാണ് മൂ​ന്നാ​മ​ത്തെ ഡോ​സ് ന​ൽ​കേ​ണ്ട​ത്. 26 നും 45 നും വ​യ​സി​നി​ട​യ്ക്കും ഈ ​വാ​ക്‌​സി​നേ​ഷ​ൻ ഒ​രു വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​പ്പോ​ൾ ഏ​ക​ദേ​ശം 2000 മു​ത​ൽ 3000 വ​രെ രൂ​പ വ​രും ഒ​രു ഡോ​സി​ന്. എച്ച്പിവി വാ​ക്‌​സി​നേ​ഷ​ൻ എ​ല്ലാ​വ​രി​ലും എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ഗ​ർ​ഭാ​ശ​യ​ള കാ​ൻ​സ​ർ ഒ​രു പ​രി​ധി വ​രെ ന​മു​ക്ക് ത​ട​യാ​കും.

കേ​ര​ള​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും കാ​ൻ​സ​ർ പ്രി​വെ​ന്‍റീവ് ഹെ​ൽ​ത്ത് സെ​ന്‍ററു​ക​ളി​ലും എച്ച്പിവി വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ണ്. ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ ഒ​രു പ​രി​ധി വ​രെ ന​മു​ക്ക് ത​ട​യാ​ൻ സാ​ധി​ക്കും.

2030 ഓ​ടെ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ
ല​ക്ഷ്യം. ഇ​തി​നാ​യി മു​ന്നോ​ട്ടുവ​ച്ച മൂന്നുമാ​ർ​ഗ​ങ്ങ​ൾ

1.15 വ​യ​സി​നു മു​ൻ​പ് 90 ശ​ത​മാ​ന​ം കു​ട്ടി​കളിലെങ്കി​ലും എ​ച്ച്പിവി വാ​ക്‌​സി​നേ​ഷ​ൻ എ​ത്തി​ക്കു​ക
2. 70 ശ​ത​മാ​നം പേ​രും ജീ​വി​ത​ത്തി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ ഇ​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്തു​ന്ന സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ൾ ചെ​യ്യു​ക .
3. നേ​ര​ത്തെ രോ​ഗം ക​ണ്ടെ​ത്തി​യ​വ​രി​ൽ 90 ശ​ത​മാ​നം പേ​രെ​യും ചി​കി​ത്സ​യി​ലെ​ത്തി​ക്കു​ക.

Related posts

Leave a Comment