ഊരൂം തോറും കേസെടുത്തെടുത്ത് പോലീസ്… ജ­​യി­​ലി­​ന് മു­​ന്നി­​ലെ സ്വീ­​ക­​ര­​ണം; രാ­​ഹു­​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി​നും എം­​എ​ല്‍­​എ­​മാ​ര്‍­​ക്കു­​മെ­​തി​രേ കേ­​സ്

തി­​രു­​വ­​ന­​ന്ത­​പു­​രം: പൂ​ജ​പ്പു​ര സെൻട്രൽ ജ​യി​ലി​ന് മു​ന്നി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട­​ന­​ത്തി​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് സം​സ്ഥാ­​ന അ­​ധ്യ​ക്ഷ​ന്‍ രാ­​ഹു​ല്‍ മാ­​ങ്കൂ­​ട്ട­​ത്തി­​ലി​നും എം​എ​ല്‍­​എ­​മാ​ര്‍­​ക്കു­​മെ­​തി­​രെ കേ­​സെ­​ടു​ത്ത് പോലീസ്. ഷാ​ഫി പ​റ​മ്പി​ല്‍, അ​ന്‍​വ​ര്‍ സാ­​ദ​ത്ത് എ­​ന്നി​വ​ര്‍ ഉ​ള്‍­​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 50ല്‍ ​അ​ധി​കം പേ​ര്‍​ക്കെ​തി​രെ​യാ­​ണ് കേ​സ്.

ഗ​താ​ഗ­​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​നും ജ​യി​ല്‍ ഉ­​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ട​ന​യു​ടെ ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​തി​നു​മാ​ണ് കേ­​സ്. അ­​ന്യാ­​യ­​മാ­​യി സം­​ഘം ചേ­​ര​ല്‍ അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക­​ളാ­​ണ് ഇ­​വ​ര്‍­​ക്കെ­​തി­​രേ ചു­​മ­​ത്തി­​യി­​ട്ടു­​ള്ള​ത്.

സെ­​ക്ര­​ട്ട­​റി­​യേ­​റ്റ് അ­​തി­​ക്ര­​മ­​ക്കേ­​സി​ല്‍ അ­​റ­​സ്­​റ്റി​ലാ­​യ രാ­​ഹു​ല്‍ ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് ജ­​യി​ല്‍ മോ­​ചി­​ത­​നാ­​യ​ത്. എ­​ട്ട് ദി­​വ­​സം ജ­​യി­​ലി​ല്‍ ക­​ഴി­​ഞ്ഞ ശേ­​ഷം പു­​റ­​ത്തി­​റ​ങ്ങി­​യ രാ­​ഹു­​ലി­​ന് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ വ​ന്‍ സ്വീ­​ക​ര­​ണം ഒ­​രു­​ക്കി­​യി​രു​ന്നു.

Related posts

Leave a Comment