സൗ​ജ​ന്യ വാ​ക്സി​ൻ കോ​വി​ഡ് ചി​കി​ത്സ​യു​ടെ തു​ട​ർ​ച്ച; പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി


കൂ​ത്തു​പ​റ​മ്പ്: താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ​യു​ടെ തു​ട​ർ​ച്ച​യാ​ണ് സൗ​ജ​ന്യ വാ​ക്സി​നും.

പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്താ​യ കാ​ട്ടി​ൽ പീ​ടി​ക​യി​ലെ ചേ​രി​ക്ക​ൽ ജൂ​ണി​യ​ർ ബേ​സി​ക്ക് സ്കൂ​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് സൗ​ജ​ന്യ ചി​കി​ത്സ കേ​ര​ള​ത്തി​ൽ മാ​ത്രം ന​ട​ന്നു​വ​രു​ന്ന​താ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് സൗ​ജ​ന്യ വാ​ക്സി​നും ന​ൽ​കു​ന്ന​ത്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് താ​ൻ ഇ​ത് പ​റ​ഞ്ഞ​ത്.

ഒ​രു​ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​വും താ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. വാ​ക്സി​ൻ വി​ഷ​യം വി​വാ​ദ​മാ​ക്കു​ന്ന​ത് മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഐ​തി​ഹാ​സി​ക വി​ജ​യം നേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യു​ഡി​എ​ഫും ബി​ജെ​പി​യും സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തി​യ വി​വാ​ദ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​കും. മു​സ്‌​ലിം​ലീ​ഗി​ന്‍റെ​അ​ടി​ത്ത​റ ത​ക​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഭാ​ര്യ ക​മ​ല, മ​ക്ക​ളാ​യ വീ​ണ, വി​വേ​ക് എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment