ഇന്ത്യക്കാർക്കു നൽകിയതിനേക്കാൾ വാക്സിൻ വിദേശരാജ്യങ്ങൾക്കു നൽകി! മൂ​ന്നു കോ​ടി ഡോ​സ് വി​ദേ​ശി​ക​ൾ​ക്കു ന​ൽ​കി​യ​ത് സൗ​ജ​ന്യ​മാ​യി

പ്ര​ത്യേ​ക ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പൗ​ര​ന്മാ​ർ​ക്കു ന​ൽ​കി​യ​തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് വാ​ക്സിൻ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​കി​യെ​ന്ന് ഐ​ക്യ​രാഷ്‌ട്ര പൊ​തു​സ​ഭ​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ആ​റു മാ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് മൂ​ന്നു കോ​ടി പേ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പു ന​ൽ​കി​യ​പ്പോ​ൾ ഇ​തേ കാ​ല​യ​ള​വി​ൽ എ​ഴു​പ​തി​ല​ധി​കം ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വാ​ക്സിൻ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് യു​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി കെ. ​നാ​ഗ​രാ​ജ് നാ​യി​ഡു പ​റ​ഞ്ഞു.

180 യു​എ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി സ​ഹാ​യി​ക്കാ​മെ​ന്ന് ഇ​ന്ത്യ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കു വാ​ക്സിൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ഇ​പ്പോ​ൾ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്.

രാ​ജ്യ​ത്ത് പു​തി​യ 30 വാ​ക്സിനു​ക​ളു​ടെകൂ​ടി പ​രീ​ക്ഷ​ണം അ​ന്തി​മഘ​ട്ട​ത്തി​ലാ​ണെ​ന്നും നാ​യി​ഡു വി​ശ​ദീ​ക​രി​ച്ചു. ആ​ഗോ​ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ കു​റ​വ് പാ​വ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നു​വ​രി 20 മു​ത​ൽ ആ​റ് കോ​ടി ഡോ​സ് കോ​വി​ഡ് വാ​ക്സിൻ 75 ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ ന​ൽ​കി. ഇ​തി​ൽ എ​ട്ടു കോ​ടി ഡോ​സ് സൗ​ജ​ന്യ​മാ​യാ​ണു ന​ൽ​കി​യ​ത്.

രാ​ജ്യ​ത്ത് 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കെ​ല്ലാം വ്യാ​ഴാ​ഴ്ച മു​ത​ൽ വാ​ക്സിൻ ന​ൽ​കു​ന്ന​തി​നാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള വി​ത​ര​ണ​ത്തി​ൽ ചെ​റി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment