പതിനെട്ടിനു മു​ക​ളി​ൽ എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍! വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ എ​​​ണ്ണം പ​​​ര​​​മാ​​​വ​​​ധി കൂട്ടും; ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള എ​​​ല്ലാ​​​വ​​​രെ​​​യും കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി.

ഇ​​തു സം​​ബ​​ന്ധി​​ച്ച ഉ​​​ത്ത​​​ര​​​വ് ഇ​​റ​​ങ്ങി​​യ​​താ​​യി ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍ വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം മു​​​ന്‍​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​വ​​ർ​​ക്ക് അ​​തു തു​​ട​​രും.

വാ​​​ക്സി​​​നു​​വേ​​ണ്ടി കോ​​​വി​​​ന്‍ വെ​​​ബ്സൈ​​​റ്റി​​​ല്‍ (https://www. cowin.gov.in) ര​​ജി​​സ്റ്റർ ചെ​​​യ്ത് സ്ലോ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​ണം. വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ എ​​​ണ്ണം പ​​​ര​​​മാ​​​വ​​​ധി കൂ​​​ട്ടു​​​മെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്ത് ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 31.54% പേ​​​ര്‍​ക്ക് (1,05,37,705) ആ​​​ദ്യ​​​ഡോ​​​സ് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​. 8.96% പേ​​​ര്‍​ക്ക് (29,93,856) ര​​​ണ്ടാം ഡോ​​​സും ന​​ൽ​​കി. ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ചേ​​​ര്‍​ത്ത് ആ​​​കെ 1,35,31,561 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ല​​ഭ്യ​​മാ​​ക്കി.

13,31,791 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സും 3,13,781 പേ​​​ര്‍​ക്കു ര​​​ണ്ടാം ഡോ​​​സും ന​​ൽ​​കി. ആ​​​കെ 16,45,572 പേ​​​ര്‍ വാ​​​ക്സി​​​ന്‍ സ്വീ​​ക​​രി​​ച്ച എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​യാ​​ണ് ഒ​​​ന്നാ​​​മ​​ത്.

12,42,855 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സും 3,72,132 പേ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 16,14,987 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ എ​​ടു​​ത്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​ ര​​​ണ്ടാ​​​മ​​​തു​​മെ​​ത്തി.

സം​​​സ്ഥാ​​​ന​​​ത്തി​​​ന് 1,56,650 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍കൂ​​​ടി ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 53,500 ഡോ​​​സും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 61,150 ഡോ​​​സും കോ​​​ഴി​​​ക്കോ​​​ട് 42,000 ഡോ​​​സും വാ​​​ക്സി​​​ൻ എ​​​ത്തി​.

12,04,960 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നും 1,37,580 ഡോ​​​സ് കോ​​​വാ​​​ക്സി​​​നും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 13,42,540 ഡോ​​​സ് വാ​​​ക്സി​​​നാ​​ണ് സം​​​സ്ഥാ​​​നം വാ​​​ങ്ങി​​​യ​​​ത്.

1,04,95,740 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നും 12,00,660 ഡോ​​​സ് കോ​​​വാ​​​ക്സി​​​നും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 1,16,96,400 ഡോ​​​സ് വാ​​​ക്സി​​​ന്‍ കേ​​​ന്ദ്രം ന​​​ല്‍​കി​.

ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ചേ​​​ര്‍​ത്ത് 10 ല​​​ക്ഷം ഡോ​​​സി​​​നു മു​​​ക​​​ളി​​​ല്‍ വാ​​​ക്സി​​​നെ​​​ടു​​ത്ത ആ​​റ് ജി​​​ല്ല​​​ക​​​ളു​​ണ്ട്.

Related posts

Leave a Comment