പു​തി​യ സ​ർ​ക്കാ​ർ എ​ത്തും​നാ​ൾ… കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കു​ട്ട​നാ​ട്ടു​കാ​ർ

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പു​തി​യ സ​ര്‍​ക്കാ​ര്‍ എ​ത്തു​ന്ന​തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ട​നാ​ട​ന്‍ ജ​ന​ത. ഇ​വി​ടു​ത്തെ കു​ടി​വെ​ള്ളപ്ര​ശ്‌​നം ഏ​റെ ക്കാല​മാ​യി നി​ല​നി​ല്‍​ക്കു​ന്ന ഒ​രു ഗു​രു​ത​ര വി​ഷ​യ​മാ​ണ്. നി​യു​ക്ത എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍ വി​ജ​യി​ച്ച ഉ​ട​നെ ത​ന്നെ കു​ട്ട​നാ​ടി​ന് ആ​ദ്യ സ​മ്മാ​ന​മാ​യി കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

റെ​ജി ചെ​റി​യാ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ലും പു​തി​യ സ​ര്‍​ക്കാ​രി​ലും പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ച് ഉ​ട​നെ ത​ന്നെ കു​ടി​വെ​ള്ള​മെ​ത്തു​മെ​ന്നു​ള്ള ആ​ശ്വാ​സ​ത്തി​ലാ​ണ് കു​ട്ട​നാ​ട​ന്‍ ജ​ന​ത. കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ര്‍​ഷ​ങ്ങ​ളാ​യി ശു​ദ്ധ​ജ​ല​മെ​ത്തു​ന്നി​ല്ല, കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും കു​ടി​വെ​ള്ളം എ​ങ്ങും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം മാ​റ്റാ​നാ​യി കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച നീ​രേ​റ്റു​പു​റം ശു​ദ്ധ​ജ​ല പ​ദ്ധ​തി കൊ​ണ്ട് വേ​ണ്ട​ത്ര ഫ​ല​മു​ണ്ടാ​യി​ല്ല. ഈ ​പ്ലാ​ന്‍റി​ല്‍ നി​ന്നും ഒ​രു തു​ള്ളി വെ​ള്ളം പോ​ലും പ്ലാ​ന്‍റ് ഇ​രി​ക്കു​ന്ന ത​ല​വ​ടി​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്താ​യ എ​ട​ത്വാ​യി​ലും എ​ത്തു​ന്നി​ല്ല. കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് വീ​ണ്ടും പു​തി​യ പ്ലാ​ന്‍റ് നി​ര്‍​മാ​ണം ന​ട​ക്കു​ക​യാ​ണ്. തി​രു​വ​ല്ല​യി​ല്‍ നി​ന്നു പ​മ്പ് ചെ​യ്യു​ന്ന ജ​ല​മാ​ണ് ജ​ല അ​ഥോ​റി​റ്റി കു​ട്ട​നാ​ട്ടി​ല്‍ പ​ല​യി​ട​ത്തും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ത് ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മാ​ണ്.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ കാ​ല​പ്പ​ഴ​ക്കം​മൂ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല​യി​ട​ത്തും. 20 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ട്. കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ട​നാ​ട്ടി​ല്‍ എ​ല്ലാ​യി​ട​ത്തും ഇ​പ്പോ​ള്‍ പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഈ ​പൈ​പ്പി​ലൂ​ടെ 2027 ആ​ദ്യം ശു​ദ്ധ​ജ​ല​മെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ശു​ദ്ധ​ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പ് വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം പ​ര്യാ​പ്ത​മ​ല്ല. കി​ണ​റു​ക​ളി​ലെ​യും ഇ​ട​ത്തോ​ടു​ക​ളി​ലെ​യും വെ​ള്ളം വ​റ്റി​യ​തി​നാ​ല്‍ പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നു പോ​ലും വെ​ള്ളം ഇ​ല്ലാ​തെ വ​ല​യു​ക​യാ​ണ്. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും കി​യോ​സ്‌​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി സ്റ്റാ​ന്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത​ല്ലാ​തെ ടാ​ങ്കു​ക​ളോ കു​ടി​വെ​ള്ള​മോ എ​ങ്ങും എ​ത്തിയിട്ടി​ല്ല.

പ​മ്പാ ന​ദി​യി​ലെ​യും സ​മീ​പ ജ​ല​സ്രോ​ത​സു​ക​ളി​ലെ​യും മ​ലി​നീ​ക​ര​ണം കാ​ര​ണം പ​ല​രും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. മാ​ലി​ന്യ​മേ​റി​യ തോ​ട്ടി​ല്‍ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ സാ​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​ക​രാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്.

കി​ണ​ര്‍ വെ​ള്ളം കു​ട്ട​നാ​ട്ടി​ല്‍ പ​ല​പ്പോ​ഴും ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് ജ​ലം ഉ​യ​ര്‍​ന്ന് കി​ണ​റു​ക​ളി​ല്‍ മ​ലി​ന​ജ​ലം ക​ല​രു​ന്ന​തോ​ടെ കി​ണ​റു​ക​ളേ​യും ആ​ശ്ര​യി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രും. ബ​ണ്ടു​ക​ള്‍ തു​റ​ക്കു​ന്ന സ​മ​യ​ത്ത് ന​ദി​ക​ളി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റു​ക​യും ചെ​യ്യും. കു​ടി​വെ​ള്ള​മി​ല്ലാ​തെ കു​ട്ട​നാ​ട്ടി​ല്‍ ജ​നം ന​ട്ടം​തി​രി​യു​മ്പോ​ള്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ശു​ദ്ധ​ജ​ല​മാ​ണ് ജ​ല​അ​ഥോ​റി​റ്റി പാ​ഴാ​ക്കിക്ക​ള​യു​ന്ന​തെ​ന്നും പ​രാ​തി ഉ​ണ്ട്. പ​ലേട​ത്തും പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു​മു​ണ്ട്.

Related posts

Leave a Comment