ഐഡിയ കൊള്ളാം..! ഉ​ത്സ​വപറമ്പുകള്‍ ഇ​നി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ മു​ക്തം ; വേസ്റ്റിടാൻ തെ​ങ്ങോ​ല കൊ​ണ്ട് മെ​ട​ഞ്ഞു​ണ്ടാ​ക്കി​യ വ​ല്ല​ങ്ങ​ൾ

vallam-lവ​ട​ക​ര: നാ​ടു മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ത്തി​നെ​തി​രെ പ​ട​പൊ​രു​തു​ന്പോ​ൾ നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ളും ഇ​തി​ന് അ​ര​ങ്ങാ​വു​ക​യാ​ണ്. തി​രു​വ​ള്ളൂ​രി​ലെ കി​ഴ​ക്കേ​ട​ത്ത് ഉ​ത്സ​വ​പ്പ​റ​ന്പി​ൽ ക​ണ്ട​ത് അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​യാ​യി. ക്ഷേ​ത്ര വ​ള​പ്പി​ൽ ഒ​രി​ട​ത്തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കാ​ണാ​നി​ല്ല. അ​വി​ട​വി​ടെ​യാ​യി തെ​ങ്ങോ​ല കൊ​ണ്ട് മെ​ട​ഞ്ഞു​ണ്ടാ​ക്കി​യ വ​ല്ല​ങ്ങ​ൾ ക​രു​തി​വെ​ച്ചി​രി​ക്കു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ ഇ​വ​യി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നി​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് എ​ടു​ത്ത് മാ​റ്റാ​ൻ വ​ള​ണ്ടി​യ​ർ​മാ​ർ സ​ജ്ജ​രാ​കു​ന്നു. എ​ല്ലാ​വ​രും കൈ​കോ​ർ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തെ തു​ര​ത്തു​ക​യാ​ണ് ഇ​വി​ടെ.

Related posts