ഒരു വലിയകെട്ടുവള്ളം നിറയെ മാലിന്യങ്ങള്‍! കഷ്ടപ്പെട്ടു പുഴ വൃത്തിയാക്കിയ യുവാക്കള്‍ക്ക് അധികൃതരുടെ വക എട്ടിന്‍റെ പണി

vallam

പകലന്തിയോളം പാടുപെട്ടു പിറവം പുഴയിലെ മാലിന്യങ്ങള്‍ നീക്കിയ യുവാക്കള്‍ക്ക് അധികൃതരില്‍ നിന്നു നേരിട്ടത് കടുത്ത അവഗണന. മലീമസമായ പിറവം പുഴയെ മാലിന്യവിമുക്തമാക്കാന്‍ രൂപീകരിച്ച ’സേവ് പിറവം പുഴ’ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കാണ് ശുചിത്വ മിഷന്‍ അധികൃതരില്‍ നിന്നും കടുത്ത അവഗണന നേരിട്ടത്.

യുവാക്കളുടെ സംഘം പുഴയില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഏറ്റെടുക്കുമെന്നായിരുന്നു ശുചിത്വമിഷന്‍ അധികൃതര്‍ അറിയിച്ചിരുന്നത്. ഇതു വിശ്വസിച്ച യുവാക്കള്‍ ഒടുവില്‍ മാലിന്യവുമായി കരയ്‌ക്കെത്തിയപ്പോള്‍ അധികൃര്‍ കയ്യൊഴിയുകയായിരുന്നു.

ഒരു വലിയകെട്ടുവള്ളം നിറയെ ഉണ്ടായിരുന്ന മാലിന്യങ്ങള്‍ എന്തുചെയ്യണമെന്നറിതെ വിഷമിച്ച യുവാക്കള്‍ക്ക് ഒടുവില്‍ സഹായുമായിയെത്തിയത് ’പ്ലാന്‍ അറ്റ് എര്‍ത്ത്’ എന്ന സന്നദ്ധ സംഘടനയാണ്. നഗ സഭ കൗണ്‍സിലര്‍ സാബു കെ. ജേക്കബാണ് പ്ലാന്‍ അറ്റ് എര്‍ത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു മാലിന്യപ്രശ്‌നത്തിനു പരിഹാരമുണ്ടാക്കിയത്.

കഴിഞ്ഞ ദിവസം പിറവം കടവിലെത്തിയ’പ്ലാന്‍ അറ്റ് എര്‍ത്ത്’ പ്രവര്‍ത്തകര്‍ യുവാക്കള്‍ ശേഖരിച്ച മാലിന്യങ്ങള്‍ ഏറ്റുവാങ്ങി. സേവ് പിറവം കോര്‍ഡിനേറ്റര്‍ ജില്‍സ് പെരിയപ്പുറം. ജെയിംസ് ഓണശ്ശേരില്‍, ബേസില്‍ തൊട്ടപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts