വാ​യാടി​യ​ല്ല, പ​ക്ഷെ ഏ​റ്റ​വും വ​ലി​യ വായ​യു​ള്ള സ്ത്രീ ​ഇ​വ​രാ​ണ്! സാ​മ​ന്ത​യു​ടെ വാ​യ്ക്കു​ള്ളി​ൽ ഒ​രു ആ​പ്പി​ളൊ​ക്കെ അ​നാ​യാ​സം ക​യ​റും

വ​ലി​യ വാ​യി​ൽ വ​ർ​ത്ത​മാ​നം പ​റ​യ​രു​തെ​ന്ന് ചി​ല​പ്പോ​ൾ കു​ട്ടി​ക​ളോ​ട് ‌ശാ​സ​ന​രൂ​പേ​ണ പ​റ​യാ​റു​ണ്ട്.

എ​ന്നാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​യ​യു​ള്ള സ്ത്രീ ​എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​യി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത റം​സ്ദ​ൽ എ​ന്ന 31–കാ​രി. 6.52 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മാ​ണ് വാ​യ്ക്കു​ള്ള​ത്.

യു​എ​സ് സ്വ​ദേ​ശി​നി​യാ​യ സാ​മ​ന്ത​യു​ടെ വാ​യ്ക്കു​ള്ളി​ൽ ഒ​രു ആ​പ്പി​ളൊ​ക്കെ അ​നാ​യാ​സം ക​യ​റും.

ടി​ക്ടോ​ക്ക് താ​രം കൂ​ടി​യാ​യ സാ​മ​ന്ത ത​ന്‍റെ വാ​യ​യു​ടെ വ​ലി​പ്പം തെ​ളി​യി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​യി​രു​ന്നു സാ​മ​ന്ത​യു​ടെ ടി​ക്ക് ടോ​ക്ക് പ്ര​വേ​ശ​നം. 1.7 മി​ല്യ​ൺ ഫോ​ള​വേ​ഴ്സാ​ണ് സ​മാ​ന്ത​യ്ക്ക് ഉ​ള്ള​ത്.

ആ​രാ​ധ​ക​രാ​ണ് സാ​മ​ന്ത​യോ​ട് ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന് ശ്ര​മി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത​നു​സ​രി​ച്ച് അ​ടു​ത്തു​ള്ള ഡെ​ന്‍റി​സ്റ്റി​ന്‍റെ അ​ടു​ത്ത് പോ​യി വാ​യ​യു​ടെ വ​ലു​പ്പം അ​ള​ന്നു.

ഗി​ന്ന​സ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഒ​രു പാ​ക്ക​റ്റ് ഫ്ര​ഞ്ച് ഫ്രൈ​സ്, വ​ലി​യ മി​ഠാ​യി​ക​ൾ ഒ​ക്കെ മു​ഴു​വ​നാ​യി സാ​മ​ന്ത​യു​ടെ വാ​യി​ൽ കൊ​ള്ളും.

Related posts

Leave a Comment