ദേശീയ മത്‌സ്യത്തൊഴിലാളി പാർലമെന്‍റിൽ സംസാരിക്കാൻ  രാ​ഹു​ലി​നു  വ​ഞ്ചി സ്റ്റേ​ജ്

എ.​ജെ.​ വി​ൻ​സ​ൻ


തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): രാ​ഹു​ൽ ഗാ​ന്ധി തൃ​പ്ര​യാ​റി​ൽ പ്ര​സം​ഗി​ക്കു​ന്ന​തു ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ഴ​ക​ളും വ​ല​ക​ളു​മു​ള്ള പ​ര​ന്പ​രാ​ഗ​ത വ​ഞ്ചി​യി​ൽ. 60 അ​ടി നീ​ള​മു​ള്ള വ​ഞ്ചി​യു​ടെ പ​ണി ഇ​ന്ന​ലെ വൈ​കീ​ട്ടും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി പാ​ർ​ല​മെ​ന്‍റ് നാ​ളെ രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലൊ​രു​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത വ​ഞ്ചി​യി​ലാ​ണ്.

ഈ ​വ​ഞ്ചി​സ്റ്റേ​ജി​ൽ 25 പേ​ർ​ക്ക് ഇ​രി​പ്പി​ട​മു​ണ്ടാ​കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യെ​ന്ന് അ​ഖി​ലേ​ന്ത്യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ വ്യ​ക്ത​മാ​ക്കി. 9.30ന് ​രാ​ഹു​ൽ ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​റ​ത്തു വ​ലി​യ പ​ന്ത​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.​വാ​ഹ​ന പാ​ർ​ക്കിം​ഗി​നു വേ​ണ്ടി​യാ​ണി​ത്. ടി​എ​സ്ജി​എ ക​വാ​ടം, തൃ​പ്ര​യാ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ ക​വാ​ട​ങ്ങ​ളും ഉ​യ​ർ​ത്തി. റോ​ഡി​നി​രു​വ​ശ​വും രാ​ഹു​ൽ ഗാ​ന്ധി​ക്കു സ്വാ​ഗ​ത​വു​മാ​യി ക​ട്ടൗ​ട്ടു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും നി​റ​ഞ്ഞു. സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും ദേ​ശീ​യ സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

Related posts