യു​എ​സ് പ​ലി​ശ​യും ക്രൂ​ഡും ഓ​ഹ​രി​ക​ളെ ഉ​ല​ച്ചു

മും​ബൈ: അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്ക് പ​ലി​ശ കൂ​ട്ടി​യ​തും ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​തും ഓ​ഹ​രി​വി​പ​ണി​യെ വ​ലി​ച്ചു​താ​ഴ്ത്തി. സെ​പ്റ്റം​ബ​റി​ലെ ഫ്യൂ​ച്ചേ​ഴ്സ് ആ​ൻ​ഡ് ഓ​പ്ഷ​ൻ​സ് കാ​ലാ​വ​ധി​യാ​യ​തും വി​പ​ണി​ക്കു ക്ഷീ​ണ​മാ​യി. ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വി​ല്പ​ന​ക്കാ​രാ​യി മാ​റി.

അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ഹ്ര​സ്വ​കാ​ല പ​ലി​ശ കാ​ൽ ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ഈ​വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ വ​ർ​ധ​ന​യാ​ണി​ത്. അ​മേ​രി​ക്ക​ൻ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച നേ​ര​ത്തേ ക​രു​തി​യ​തി​ലും മെ​ച്ച​മാ​കു​മെ​ന്ന് ഫെ​ഡ് ചെ​യ​ർ​മാ​ൻ ജെ​റോം പ​വ​ൽ വി​ല​യി​രു​ത്തി. ഇ​ത് ഈ​വ​ർ​ഷം ഒ​രു​ത​വ​ണ​കൂ​ടി പ​ലി​ശ കൂ​ട്ടു​മെ​ന്ന സൂ​ച​ന ന​ൽ​കി. ഇ​ന്ന​ല​ത്തെ വ​ർ​ധ​ന​യോ​ടെ ഹ്ര​സ്വ​കാ​ല പ​ലി​ശ ല​ക്ഷ്യം 2.00-2.25 ശ​ത​മാ​ന​മാ​യി.

ക്രൂ​ഡ്ഓ​യി​ൽ വി​ല ബു​ധ​നാ​ഴ്ച അ​ല്​പം താ​ണി​ട്ട് ഇ​ന്ന​ലെ വീ​ണ്ടും ക​യ​റി. 82.2 ഡോ​ള​റി​നു മു​ക​ളി​ലാ​ണ് ബ്രെ​ന്‍റ് ഇ​നം ഒ​രു വീ​പ്പ​യു​ടെ വി​ല.ഇ​ന്ത്യ 19 ഇ​നം സാ​ധ​ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ച്ച​ത് രൂ​പ​യ്ക്ക് ക​രു​ത്തേ​കു​മെ​ന്ന പ്ര​തീ​ക്ഷ രാ​വി​ലെ ക​ന്പോ​ള​ത്തി​ൽ ഉ​ണ​ർ​വു​ണ്ടാ​ക്കി. പ​ക്ഷേ അ​ത് അ​ധി​ക​സ​മ​യം നീ​ണ്ടു​നി​ന്നി​ല്ല.

സെ​ൻ​സെ​ക്സ് 36,238 പോ​യി​ന്‍റ് വ​രെ താ​ണി​ച്ച് 36,324.17-ൽ ​ക്ലോ​സ് ചെ​യ്തു. 218.1 പോ​യി​ന്‍റാ​ണു ന​ഷ്‌​ടം. നി​ഫ്റ്റി 10,953.35-നും 11,089.45-​നു​മി​ട​യി​ൽ ചാ​ഞ്ചാ​ടി​യി​ട്ട് 10,977.55-ൽ ​ക്ലോ​സ് ചെ​യ്തു. ന​ഷ്‌​ടം 76.25 പോ​യി​ന്‍റ്.

ധ​ന​കാ​ര്യ ക​ന്പ​നി​ക​ൾ, സ്വ​കാ​ര്യ​ബാ​ങ്കു​ക​ൾ എ​ന്നി​വ​യാ​ണ് താ​ഴോ​ട്ടു​പോ​കു​ന്ന​ത്. ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​മാ​ണ് ധ​ന​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കു ക്ഷീ​ണ​മാ​യ​ത്. യെ​സ് ബാ​ങ്ക് ചെ​യ​ർ​മാ​ൻ റാ​ണാ ക​പൂ​റി​നെ കു​റേ​ക്കാ​ലം​കൂ​ടി തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ബാ​ങ്ക് ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​തു റി​സ​ർ​വ് ബാ​ങ്ക് അ​നു​വ​ദി​ക്കാ​നി​ട​യി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് വ​ന്ന​ത് സ്വ​കാ​ര്യ ബാ​ങ്കു​ക​ളെ മൊ​ത്തം ഉ​ല​ച്ചു.

Related posts