വിവിധ സീറ്റുകളുടെ അംഗീകാരം;  തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീണ്ടും പ​രി​ശോ​ധ​ന

തൃശൂ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ള​ജി​ലെ വി​വി​ധ സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മൂ​ന്നം​ഗ സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​റ്റൊ​രു സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ക്ച്ച​ർ ഹാ​ളി​ന്‍റെ സൗ​ക​ര്യ​കു​റ​വ്, വി​ദ​ഗ്ദ ​അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, ലൈ​ബ്ര​റി ഹാ​ൾ, ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്, ഫോ​റ​ൻ​സി​ക് ലാ​ബി​ന്‍റെ അ​പ​ര്യാ​പ്ത​ത, പ​ഠ​ന മു​റി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യക്കു​റ​വ് എ​ന്നി​ങ്ങ​നെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടികാ​ട്ടിയിരുന്നു.

എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ എം​ബി​ബി​എ​സി​ന് അ​നു​വ​ദി​ച്ച 150 സീ​റ്റു​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ വ​രു​മെ​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ പ​രി​ശോ​ധി​ക്കാ​ൻ കൂ​ടി​യാ​ണ് ഡോ. ​വി​ശ്വ​നാ​ഥ​ൻ, ഡോ. ​ദീ​പ​ക്, ഡോ. ​സു​നി​ൽ ത​ഫീ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യ റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​നെ സ​മ​ർ​പ്പി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​എ. ആ​ൻ​ഡ്രൂ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts