ഡോ.​ വ​ന്ദ​നയെ ദാരുണമായി കൊലപ്പെടുത്തിയ പ്ര​തി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ; കേസ് അന്വേഷിക്കാൻ ദേ​ശീ​യ വ​നി​താ​ക​മ്മീഷ​നും 

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ വ​ന്ദ​നാ​ദാ​സി​നെ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.

പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ അ​വ​സ്ഥ വി​ല​യി​രു​ത്താ​നാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

പ്ര​തി​യു​ടെ ശ​രി​യാ​യ മാ​ന​സി​കാ​വ​സ്ഥ വ്യ​ക്ത​മാ​ക​ണ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​ണ​മെ​ന്ന മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​തി​യെ നി​രീ​ക്ഷ​ണ​ത്തി​ല​യ​ച്ച​ത്. സ​ന്ദീ​പ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സെ​ല്ലി​ലാ​ണ്.

സ​ന്ദീ​പി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ജൂ​ൺ അ​ഞ്ചു​വ​രെ നീ​ട്ടി.​ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ 27ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും.വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ​ക​മ്മീഷ​നും അ​ന്വേ​ഷി​ക്കും.

വ​നി​താ​ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​ളെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. അ​ന്വേ​ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

Related posts

Leave a Comment