അമ്പലപ്പുഴ: ഓട്ടൊ ഡ്രൈവറുടെ മരണം കൊലപാതകമാണെന്നും ഒരു സിപിഎം നേതാവാണ് കൊന്നതെന്നും ജി.സുധാകരൻ. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് പടിഞ്ഞാറ് മുരുകാലയത്തിൽ ബിനേഷി(55)ന്റെ മരണത്തിലാണ് കൊലപാതകമാണെന്ന് സുധാകരൻ ആരോപിച്ചത്.
അമ്പലപ്പുഴ നിയോജകമണ്ഡലം കൺവൻഷനിൽ സംസാരിക്കുന്നതിനിടെയാണ് ഒരു സിപിഎം നേതാവിനെതിരേ അദ്ദേഹം ആരോപണം ഉന്നയിച്ചത്.
നേതാവിന്റെ തെറ്റായിട്ടുള്ള നടപടി രാത്രിയിൽ കാണാൻ ഇടയായതാണ് സ്വന്തം വീട്ടിൽ അയാളെ കൊലപ്പെടുത്തിയത്. തനിക്കെതിരേ സ്ഥിരമായി പ്രസ്താവനകൾ ഇറക്കി അലറിക്കൊണ്ട് എടാ സുധാകരാ…. വഞ്ചകാ സുധാകരാ… എന്നു വിളിക്കുന്ന ആളാണ് കൊലചെയ്തത്. പോലീസ് അതെല്ലാം തേച്ച് മായ്ച്ച് കളഞ്ഞു. പോലീസ് നാളെ മാറും. ഇതെല്ലാം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
