അതിവേഗ ട്രെയിൻ അതിവേഗം പണിമുടക്കി; ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ അ​തി​വേ​ഗ ട്രെ​യി​ൻ ര​ണ്ടാം ദി​നം പ​ണി​മു​ട​ക്കി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ അ​തി​വേ​ഗ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ ര​ണ്ടാം ദി​നം ത​ന്നെ പ​ണി​മു​ട​ക്കി വ​ഴി​യി​ൽ കി​ട​ന്നു. വാ​രാ​ണ​സി​യി​ൽ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തി​നു 200 കി​ലോ മീ​റ്റ​ർ അ​ക​ലെ​യാ​ണ് ബ്രേ​ക്ക്ഡൗ​ണാ​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ തു​ണ്ട്‌​ല ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് 15 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​ന്‍റെ അ​വ​സാ​ന കോ​ച്ചു​ക​ളി​ലെ ബ്രേ​ക്കി​ന് ത​കാ​ർ സം​ഭ​വി​ച്ച​താ​ണ് വ​ഴി​യി​ല്‍ കു​ടു​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു. യാ​ത്ര​ക്കാ​രെ മ​റ്റ് ര​ണ്ട് ട്രെ​യി​നു​ക​ളി​ലാ​യാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ച്ച​ത്. മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷം ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ട്രെ​യി​ൻ രാ​വി​ലെ 8.15 ഓ​ടെ യാ​ത്ര പു​ന​രാ​രം​ഭി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ദ്യ സെ​മി-​ഹൈ സ്പീ​ഡ് ട്രെ​യി​നാ​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ഡ​ൽ​ഹി​യി​ൽ നി​ന്ന് വാ​ര​ണാ​സി​യി​ലേ​ക്ക് ഒ​മ്പ​ത് മ​ണി​ക്കൂ​ർ 45 മി​നി​ട്ട് കൊ​ണ്ട് ഓ​ടി​യെ​ത്തും. മ​ണി​ക്കൂ​റി​ൽ 130 കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​ന്‍റെ പ​രാ​മ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​റാ​ണ്. ര​ണ്ട് എ​ക്‌​സി​ക്യൂ​ട്ടി​വ് ക്ലാ​സ് ഉ​ള്‍​പ്പെ​ടെ 16 എ​സി കോ​ച്ചു​ക​ളാ​ണ് ഉ​ള്ള​ത്. 1,128 പേ​ർ​ക്കാ​ണ് സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കും.

Related posts