റെയിൽ മദദ് ആപ്പ്; വന്ദേ ഭാരതിന് പ്രത്യേക പരിഗണന

റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​ന ട്രെ​യി​നു​ക​ളാ​യ വ​ന്ദേ ഭാ​ര​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് റെയിൽ മദദ് ആ​പ്പി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ട്. ഈ ​വ​ണ്ടി​ക​ൾ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ത​ട​സം കൂ​ടാ​തെ സു​ഗ​മ​മാ​യി ഓ​ടു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​കം സ്ക്രൂ​ട്ടി​ണി സം​വി​ധാ​നം ത​ന്നെ ആ​പ്പി​ൽ ഉ​ണ്ട്.

ഈ ​വ​ണ്ടി​ക​ളി​ലെ സേ​വ​നം, സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് അ​തി​വേ​ഗ പ​രി​ഗ​ണ​ന​യാ​ണ് ആ​പ്പ് ന​ൽ​കു​ന്ന​ത്. മാ​ത്ര​മ​ല്ല പ​രാ​തി​ക്കാ​ര​ന് അ​തേ സ്പീ​ഡി​ൽ ത​ന്നെ ഫീ​ഡ് ബാ​ക്കും ന​ൽ​കും.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽനി​ന്ന് വീ​ണ യാ​ത്ര​ക്കാ​ര​നെ ആ​റ് മി​നി​ട്ടു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ഴി സാ​ധി​ച്ചു. ബോ​ഗി​യി​ൽ വെ​ള്ളം ഇ​ല്ല എ​ന്ന പ​രാ​തി 17 മി​നി​ട്ടി​നു​ള്ളി​ലും സാ​ധി​ച്ചു. യാ​ത്ര​ക്കി​ട​യി​ൽ മു​തി​ർ​ന്ന പൗ​ര​ന് ന​ഷ്ട​പ്പെ​ട്ട വി​ല​പി​ടി​പ്പു​ള്ള ല​ഗേ​ജു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ആ​പ്പ് വ​ഴി 45 മി​നി​ട്ടി​നു​ള്ളി​ൽ സാ​ധി​ച്ചു​വെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment